അവതാരകയെ അപമാനിച്ച ഡിവൈ.എസ്.പിക്കെതിരെ കേസെടുത്തു

കേരള പൊലീസിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നടന്ന സൈബര്‍ ക്രൈം സെക്യൂരിറ്റി കോണ്‍ഫറന്‍സിനിടെ അവതാരകയെ അപമാനിക്കാന്‍ ശ്രമിച്ച ഹൈടെക് സെല്‍ ഡിവൈ.എസ്.പി. വിനയകുമാരന്‍ നായര്‍ക്കെതിരെ കേസെടുത്തു. കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസെടുത്തത്. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിരുന്നു. നേരത്തേ തിരുവനന്തപുരം റേഞ്ച് ഐ.ജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പിയെ മാറ്റിനിര്‍ത്താന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.
അന്താരാഷ്ട്ര സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന പോള്‍സൈബ്, ഇസ്ര എന്നിവയുടെ സഹകരണത്തോടെ കേരള പൊലീസ് നടത്തിയ ശില്‍പശാല ആഗസ്റ്റ് 19,20 തീയതികളിലാണ് കൊല്ലത്ത് നടന്നത്. ശില്‍പശാലയുടെ അവസാന ദിവസമായ ശനിയാഴചയാണ് അവതാരകയെ അപമാനിക്കാന്‍ ശ്രമമുണ്ടായത്. ഡിവൈ.എസ്.പിയുടെ അപമാന ശ്രമത്തെക്കുറിച്ച് അവതാരകയായ പെണ്‍കുട്ടി അവിടെയുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞു. തുടര്‍ന്ന് ഡിവൈ.എസ്.പിയെ സമ്മേളന ഹാളില്‍ നിന്ന് ഇറക്കിവിട്ടശേഷം സംഭവം ഡി.ജി.പി ലോക് നാഥ് ബെഹ്‌റയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha