ഫേസ്ബുക്ക് ഫ്രണ്ട് റിയല്‍ എസ്‌റ്റേറ്റ് മോഹം നല്‍കി; വീട്ടമ്മയ്ക്ക് നഷ്ടമായത് 34 ലക്ഷം

ബിസിനസ്സ് പ്രലോഭനത്തില്‍ വീട്ടമ്മയ്‌ക്കെല്ലാം നഷ്ടമായി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് വ്യാമോഹം നല്‍കി ഫേസ്ബുക്ക് ഫ്രണ്ട് വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്തത് 34 ലക്ഷം. തുടര്‍ന്ന് ജോണ്‍പോള്‍ എന്ന വിദേശിക്കെതിരേ മംഗലൂരുകാരിയായ വീട്ടമ്മ പോലീസില്‍ പരാതി നല്കി. ഏഴ് കോടിയുടെ പദ്ധതി പറഞ്ഞെത്തിയ സുഹൃത്ത് വീട്ടമ്മയില്‍ നിന്നും വസ്തു ഇടപാടുമായി ബന്ധപ്പെട്ട പല കാരണങ്ങളും നിരത്തി ഓണ്‍ലൈനായി പണം തട്ടിയെടുക്കുകയായിരുന്നു.
ഭര്‍ത്താവ് വിദേശത്തായ വീട്ടമ്മ ഫേസ്ബുക്ക് വഴിയാണ് ജോണ്‍പോള്‍ എന്നയാളെ പരിചയപ്പെട്ടത്. മൂന്ന് മാസത്തെ പരിചയം കൊണ്ട് ഭര്‍ത്താവ് വിദേശത്താണെന്നത് ഉള്‍പ്പെടെയുള്ള സകല കാര്യങ്ങളും മനസ്സിലാക്കിയ ശേഷം ഇന്ത്യയില്‍ ഏഴ് കോടി മുടക്കാം എന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫണ്ട് കൈമറാന്‍ നികുതിയും മറ്റു കാര്യങ്ങളുമായി 34 ലക്ഷത്തിന്റെ ചെലവ് പറയുകയും ഇയാള്‍ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് യുവതി പണം നല്‍കുകയുമായിരുന്നു.
എന്നാല്‍ അക്കൗണ്ടില്‍ ഏഴ് രൂപ പോലും വരാതായതോടെ തട്ടിപ്പിനിരയായ 44 കാരി പരാതിയുമായി കാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയാിരുന്നു. ദേറെബയല്‍ ലാന്റ് ലിങ്ക്‌സ് ടൗണ്‍ഷിപ്പിലെ താമസക്കാരിയാണ് യുവതി. താന്‍ ഇംഗഌിലും അമേരിക്കയിലുമായി മാറിമാറി കഴിയുകയാണെന്നാണ് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചിരിക്കുന്നത്. സൈബര്‍ പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha