അമ്മയെ നോക്കാമെന്ന് പറഞ്ഞ് ഭൂമി എഴുതി വാങ്ങിയിട്ട് മകനും മരുമകളും മര്‍ദ്ദനം പതിവാക്കി അവസാനം പെരുവഴി ശരണം അമ്മക്ക്

ചേരാനല്ലൂര്‍ മണ്ണാമുറി വീട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ ഫിലോമിനയ്ക്ക് മക്കളുണ്ടായിട്ടും അന്തിയുറങ്ങാന്‍ സ്ഥലം തേടി തെരുവില്‍ ഇറങ്ങേണ്ടി വന്നു. ഫിലോമിനയ്ക്ക് നാലു മക്കളുണ്ട്. ഒരാള്‍ വിദേശത്താണ്. ഭൂമി തട്ടിയെടുത്ത ശേഷം മകന്‍ അമ്മയെ തെരുവിലേക്ക് ഇറക്കി വിടകുയായിരുന്നു.
ഇളയ മകന്‍ വിനുവാണ് അമ്മയെ സംരക്ഷിക്കാമെന്ന് പറഞ്ഞ് ഭൂമി എഴുതി വാങ്ങിയത്. ഈ മകന്‍ ദിവസങ്ങളോളം പട്ടിണിക്കിടുകയും പലപ്പോഴും ക്രൂര മര്‍ദനത്തിനിരയാക്കിയതായും ഫിലോമിന പറഞ്ഞു.എന്നാല്‍, പിന്നീട് മകനും ഭാര്യയും ചേര്‍ന്ന് താന്‍ അവരെ കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസില്‍ കള്ളപരാതി നല്‍കിയതായും ഫിലോമിന പറഞ്ഞു. മരുമകളും ക്രൂരതയ്ക്ക് കൂട്ടുനിന്നു. ഇതോടെയാണ് തെരുവിലെത്തിയത്. പ്രശ്‌നത്തില്‍ പൊലീസ് ഇടപെട്ടപ്പോള്‍ മൂത്തമകന്‍ അമ്മയുടെ സംരക്ഷണം ഏറ്റെടുത്തു.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മക്കളെല്ലാം തന്നെ ഇവരെ ഉപേക്ഷിക്കുകയായിരുന്നു. തന്നെ സംരക്ഷിച്ച മകളെ പോലും ഇളയ മകനും ഭാര്യയും മര്‍ദിച്ചു. ഭക്ഷണം പോലും നല്‍കാതിരുന്ന തന്നെ പല തവണ ഇരുവരും മുഖത്ത് ഇടിച്ചു. തുടര്‍ന്നാണ് താന്‍ മകള്‍ സരിതയുടെ വീട്ടിലേക്ക് പോയത്. എന്നാല്‍, അവര്‍ക്കെതിരേയും ആണ്‍മക്കള്‍ തിരിഞ്ഞു. ഒടുവില്‍ ഇന്നലെ രാവിലെ കനത്ത മഴയില്‍ വീടിന് മുന്നില്‍ ചാക്ക് വിരിച്ച് കുത്തിയിപ്പുതുടങ്ങി. ഉച്ചയോടെ അത് റോഡരികിലേക്ക് മാറി. ഇതോടെയാണ് നാട്ടുകാര്‍ വിവരം മറിഞ്ഞത്.
സംഭവമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും എത്തി ഫിലോമിനയുമായി സംസാരിച്ചു. പ്രശ്‌നം ഗുരുതരമാണെന്ന് മനസിലാക്കിയതോടെ മൂത്തമകന്‍ ജോര്‍ജ് വന്ന് അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും അറിയിച്ചു. എന്നാല്‍, താന്‍ അവിടെ എത്തിയാല്‍ ഇളയ മകനും ഭാര്യയും തന്നെ കൊല്ലുമെന്നാണ് ഫിലോമിന പറയുന്നത്. ഒടുവില്‍ ചേരാനല്ലൂര്‍ എഎസ്‌ഐ. ബാബുവിന്റെ നേതൃത്വത്തിലെത്തി ഫിലോമിനയെ സ്‌റ്റേഷനിലേക്കു മാറ്റി.
പിന്നാലെ ജോര്‍ജിനെ സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തി അമ്മയെ കൂടെവിട്ടു. ഇനിയുള്ള കാലം അമ്മയ്ക്ക് സംരക്ഷണം നല്‍കണമെന്ന ഉറപ്പും പൊലീസ് വാങ്ങി. രണ്ടാമത്തെ മകന്‍ ജേക്കബ് വിദേശത്താണ്.
https://www.facebook.com/Malayalivartha