തെരുവ്‌നായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ലെന്ന് മേനകാഗാന്ധി; മാലിന്യം കുന്നുകൂടുന്നതാണ് കേരളത്തില്‍ നായ്ക്കള്‍ പെരുകാന്‍ കാരണം

നായ്ക്കള്‍ എല്ലാം പഞ്ചപാവങ്ങള്‍ കേരളാ സര്‍ക്കാരിന്റേത് വ്യാമോഹം മാത്രം. സര്‍ക്കാര്‍ മാലിന്യപ്രശ്‌നത്തില്‍ പരാജയപ്പെട്ടതിന് നായ്ക്കളെ കരുവാക്കുന്നു. തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്നു കേന്ദ്രമന്ത്രി മേനകാഗാന്ധി. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. മാലിന്യം കുന്നുകൂടുന്നതുകൊണ്ടാണു കേരളത്തില്‍ നായ്ക്കള്‍ പെരുകുന്നത്. ഒരു വര്‍ഷത്തിനകം നായ്ക്കളെ വന്ധ്യംകരിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നേരത്തെയും മേനക ഗാന്ധി രംഗത്തെത്തിയിരുന്നു. നായ്ക്കളെ കൊല്ലുന്നതുകൊണ്ടു കേരളത്തില്‍ പട്ടികടി കുറയില്ല. 60 വര്‍ഷമായി നായ്ക്കളെ കൊന്നൊടുക്കിവന്ന സംസ്ഥാനം എന്തു നേടിയെന്നും 'ദ് വീക്കിന്' അനുവദിച്ച അഭിമുഖത്തില്‍ മേനക ഗാന്ധി പറഞ്ഞിരുന്നു.
തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കൂട്ടം അറുപത്തഞ്ചുകാരിയെ കടിച്ചുകീറി കൊന്നതിനെ തുടര്‍ന്നു പ്രദേശത്തെ തെരുവുനായ്ക്കളെ കൊല്ലാന്‍ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മേനക ഗാന്ധിയുടെ പ്രതികരണം. മന്ത്രിയുടെ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha