മകളുടെ പരാതി കൈക്കൂലി വാങ്ങിയിട്ടും എഎസ്‌ഐ പൂഴ്ത്തി, മനംനൊന്ത പിതാവ് എഎസ്‌ഐ യുടെ പേരില്‍ ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു

മകളെ ശല്യം ശല്യം ചെയ്തെന്ന പരാതിക്ക് യാതൊരുവിധ നടപടിയും എടുക്കാത്ത എഎസ്‌ഐ യുടെ പേരെഴുതി വച്ചതിനു ശേഷം പിതാവ് ജീവനൊടുക്കി. ആലപ്പുഴ കോട്ടപ്പള്ളി സ്വദേശി കൃഷ്ണകുമാറാണു മുഖ്യമന്ത്രിക്കും പോലീസിനും കത്തെഴുതി വച്ചതിനു ശേഷം ആത്മഹത്യ ചെയ്തത്. അഞ്ച് ദിവസം മുമ്പ് തന്റെ ഭാര്യയും മകളും നല്‍കിയ പരാതിയിന്മേല്‍ തൃക്കുന്നപ്പുഴ അഡിഷല്‍ എസ്ഐ കുഞ്ഞുമോന്‍ പണം വാങ്ങി യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് കത്തില്‍ പറയുന്നു.
കൃഷ്ണകുമാറിന്റെ മകളെ കോട്ടപ്പള്ളി അംഗന്‍വാടിക്കു സമീപമുള്ള ഉണ്ണി എന്നയാള്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്ന് കാണിച്ചാണ് ഭാര്യയും മകളും പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടും നടപടി കൈക്കൊള്ളാന്‍ വിമുഖത കാട്ടിയ പൊലീസ് മകനെ മര്‍ദ്ദിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നും ആക്രോശിച്ചു. ഇതുപോലെ നരാധന്മമാരായ പൊലീസുകാര്‍ തന്റെ മരണം കൊണ്ടെങ്കിലും പാഠം പഠിക്കട്ടയെന്ന് കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ആത്മഹത്യാ ചെയ്തത്. അഡീഷണല്‍ എസ് ഐ കുഞ്ഞുമോന്റെ പേരാണ് കൃഷ്ണകുമാര്‍ കത്തില്‍ പരാമര്‍ശിക്കുന്നത്. കുഞ്ഞുമോനെ പോലുള്ളവര്‍ സര്‍വീസില്‍ ഇരുന്നാല്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും ഒരു വിലയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിക്കുള്ള കത്തില്‍ കൃഷ്ണകുമാര്‍ എഴുതിയറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha