വിദ്യാര്‍ത്ഥികള്‍ അടക്കം തൃശൂരില്‍ ആറ് പേര്‍ക്ക് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്

തൃശൂര്‍ മാളയില്‍ ആറുവയസ്സുകാരന്റെ മുഖം തെരുവ് നായ കടിച്ചു കീറി. അഞ്ച് വയസ്സുകാരന്‍ ആയുസ്സിനെയാണ് പിന്തുടര്‍ന്നെത്തിയ തെരുവ് നായ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ക്കും കടിയേറ്റു. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പോയ്യ പഞ്ചായത്തിലെ അഴിഞ്ഞിത്തറ, കൃഷ്ണന്‍കോട്ട എന്നിവിടങ്ങളില്‍ ആണ് തെരുവ് നായ ആക്രമണം ഉണ്ടായത്. കുരിയാപ്പള്ളി ബിജുവിന്റെ മകന്‍ ജെഫിന്‍, അരിക്കപറമ്പില്‍ സജിയുടെ മകന്‍ ആയുസ് (5), അതുല്‍, അന്ന (10), ഗൗരി (53), പി.സി തോമസ് (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച വൈകീട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകും വഴിയായിരുന്നു തെരുവുനായുടെ ആക്രമണം. മാള പൊയ്യയില്‍ കൃഷ്ണന്‍കൊട്ട പാലത്തിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒന്നാം ക്ലാസ് വിദ്യാര്‍ഥി ആയുസിനാണ് ഗുരുതര പരിക്കേറ്റത്. ആയുസിന്റെ മുഖത്ത് നിന്ന് മാംസം ഇളകി പോയിട്ടുണ്ട്. കുട്ടികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha