നായവിഷയത്തില്‍ മന്ത്രിമാരുടെ കൊമ്പുകോര്‍ക്കല്‍ തകൃതി: നായകടികൊണ്ട് പൊറുതിമുട്ടി പൊതുജനം; വിഷയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വവും വെട്ടില്‍

തെരുവുനായ വിഷയത്തില്‍ സംസ്ഥാനത്തിനെതിരെ നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരെ കെടി ജലീലിന്റെ രൂക്ഷ വിമര്‍ശനം. തെരുവുനായ വിഷയത്തില്‍ സംസ്ഥാനത്തിനെതിരെ നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരെ കെടി ജലീലിന്റെ രൂക്ഷ വിമര്‍ശനം. മനുഷ്യസ്‌നേഹം പോലും ഇല്ലാത്തവര്‍ മൃഗസ്‌നേഹത്തെകുറിച്ച് സംസാരിക്കരുതെന്ന് കെടി ജലീല്‍ പ്രതികരിച്ചു. അപകടകാരികളായ തെരുവുനായ്ക്കളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി. അക്രമണകാരികളായ നായ്ക്കളെ കൈകാര്യം ചെയ്യുക തന്നെ ചെയ്യും. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. ആദ്യം മനുഷ്യ സ്‌നേഹമാണ് വേണ്ടതെന്നും ജലീല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിന് താല്‍പര്യമില്ലെന്നും ജലീല്‍ വ്യക്തമാക്കി. തെരുവ് നായ്ക്കളുടെ കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട്. ഇത് സ്വയംവിമര്‍ശനപരമായി കാണുന്നു. നായ്ക്കളുടെ വന്ധ്യംകരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിനെ തള്ളി മേനകാ ഗാന്ധി രംഗത്തെത്തി. നായ്ക്കള്‍ എല്ലാം പഞ്ചപാവങ്ങള്‍ കേരളാ സര്‍ക്കാരിന്റേത് വ്യാമോഹം മാത്രം. സര്‍ക്കാര്‍ മാലിന്യപ്രശ്‌നത്തില്‍ പരാജയപ്പെട്ടതിന് നായ്ക്കളെ കരുവാക്കുന്നു. തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്നു കേന്ദ്രമന്ത്രി മേനകാഗാന്ധി. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. മാലിന്യം കുന്നുകൂടുന്നതുകൊണ്ടാണു കേരളത്തില്‍ നായ്ക്കള്‍ പെരുകുന്നത്. ഒരു വര്‍ഷത്തിനകം നായ്ക്കളെ വന്ധ്യംകരിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നേരത്തെയും മേനക ഗാന്ധി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha