മദ്യത്തെക്കാള്‍ ഭീകരം ഒറ്റക്കിരിപ്പും കാടുകയറിയുള്ള ചിന്തകളും

മദ്യപിക്കുന്നതിലും പുക വലിക്കുന്നതിലും തെറ്റില്ല ഒറ്റയ്ക്കിരിക്കുന്നതാണ് തെറ്റ്. സുഹൃത്തുക്കളും മറ്റ് സാമൂഹ്യ ബന്ധങ്ങളുമില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ ഹാര്‍വാഡ് സര്‍വകലാശാല നടത്തിയ പഠനം പറയുന്നു. ഏകാന്തവാസം ഇഷ്ടപ്പെടുന്നവരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തല്‍ ഇത് ഹൃദയാഘാതത്തിനും മസ്തിഷ്‌ക്കാഘാതത്തിനും കാരണമാകും. ഏകാന്തത കാരണമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന ഫൈബ്രിനോജന്‍ എന്ന പ്രോട്ടീന്റെ അളവ് ക്രമാതീതമാക്കും. ശരീരത്തില്‍ ഫൈബ്രിനോജന്റെ അളവ് അനുവദനീയമായതിലും അധികമായാല്‍ രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയ ധമനികളിലേയ്ക്കും തലച്ചോറിലേയ്ക്കുമുള്ള രക്തയോട്ടം തടസ്സപ്പെടാനും കാരണമാകും.
മദ്യപാനവും പൂകവലിയുമാണ് ശരീരത്തിനു ദോഷം എന്നു പറഞ്ഞ് സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാതെ വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരന്തരം സന്ദര്‍ശിക്കണമെന്ന് പഠനം പറയുന്നു. സമൂഹത്തില്‍ ഇടപെടാന്‍ മടിച്ചു നില്‍ക്കരുതെന്ന് പഠനം വ്യക്തമാക്കുന്നു.
കാലം പരിഷ്‌ക്കാരിയായതോടെ സമൂഹത്തില്‍ ഇടപെടാത്തവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഫ്‌ലാറ്റിലും വീട്ടിലും ചടഞ്ഞിരിക്കാനാണ് ആധുനിക മനുഷ്യന്റെ താത്പര്യം. പഴയ കാലത്ത് ക്ലബ് പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ ഇന്ന് ക്ലബ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നവരുടെ എണ്ണവും കുറഞ്ഞിരിക്കുന്നു.
ജേര്‍ണല്‍ പ്രോസീഡിംഗ്‌സ് ഓഫ് ദ റോയല്‍ സൊസൈറ്റി ബിയിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെ ഭാഗമായി ഒരു മദ്യപാനസദസില്‍ പങ്കെടുക്കുന്നതാണ് യാതൊരു ഇടപെടലുമില്ലാതെ ഒറ്റയ്ക്കിരിക്കുന്നതിനേക്കാള്‍ നല്ലതെന്നും ഹാര്‍വാഡ് സര്‍വകലാശാലയുടെ പഠനത്തില്‍ പറയുന്നു. എന്നുവെച്ചവര്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
https://www.facebook.com/Malayalivartha