കോഴിക്കോട്ടെ ഷോപ്പിങ് മാളില്‍ നിന്നു ചാടി ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ജീവിതം മറ്റൊരു ദുരന്തചിത്രം:

പ്രണയച്ചതിയില്‍ പൊലിയുന്ന ഈയാംപാറ്റകള്‍. ഷോപ്പിങ് മാളില്‍നിന്നു താഴേക്കു ചാടി ഇരുപത്തിനാലുകാരി ജീവനൊടുക്കി. പുതിയങ്ങാടി സ്വദേശി അന്‍സയാണു മരിച്ചത്. ഷോപ്പിങ് മാളിലെത്തിയ അന്‍സ ഉച്ചയ്ക്ക് ഒരു മണിയോടെയാണു മുകളില്‍നിന്നു താഴേക്കു ചാടിയത്. അന്‍സയെ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷം ഫെബ്രുവരിയിലായിരുന്നു മാലിക്കടവ് സ്വദേശി അജന്തദാസുമായി അന്‍സയുടെ വിവാഹം. എന്നാല്‍ വിവാഹശേഷം ഭര്‍തൃവീട്ടില്‍ നിന്ന് കടുത്ത അവഗണനയും പീഡനവുമുണ്ടായതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് അന്‍സയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ബംഗളുരുവില്‍ ഇന്‍ഡിഗോയില്‍ ജോലി ചെയ്യുന്ന കാലത്താണ് അന്‍സ അജന്തദാസുമായി പ്രണയത്തിലായത്. രണ്ടു വര്‍ഷം പ്രണയിച്ച യുവാവ് ഒടുവില്‍ അവഗണിക്കുമെന്നു തോന്നിയപ്പോള്‍ വീടിനുമുന്നില്‍ സത്യഗ്രഹമിരിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് വിവാഹം ചെയ്തത്. വിവാഹശേഷവും അവഗണനയും പീഡനവും പതിവായപ്പോള്‍ മരണത്തില്‍ അഭയം തേടുകയായിരുന്നു അന്‍സ.
കോഴിക്കോട് പാവങ്ങാട് പുതിയങ്ങായി സ്വദേശിയായ അന്‍സ മാളിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരി കൂടിയാണ്. പ്രണയത്തിലായി കുറച്ചുനാളുകള്‍ക്കു ശേഷം അന്‍സയെ ഒഴിവാക്കാന്‍ അജന്തദാസ് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നു ബംഗളുരുവിലെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയ അന്‍സ വിവാഹം ചെയ്യണമെന്ന് അജന്തദാസിനോട് ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്ന് അജന്തദാസിന്റെ വീട്ടുകാരെ കാണുകയും വിവാഹം ചെയ്തില്ലെങ്കില്‍ വീടിനു മുന്നില്‍ സത്യഗ്രഹം ഇരിക്കുമെന്നു പറഞ്ഞിരുന്നു. ഇരുവീട്ടുകാരും തമ്മില്‍ സംസാരിച്ച് അനുനയത്തിലായതോടെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹം നടത്തിയത്.
എന്നാല്‍ വിവാഹശേഷവും അന്‍സയെ അവഗണിക്കുന്നത് അജന്തദാസ് തുടര്‍ന്നു. കുട്ടികള്‍ വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അന്‍സയോട് അജന്തദാസ് മൂന്നുവര്‍ഷം കഴിഞ്ഞു കുട്ടികള്‍ മതിയെന്നു പറഞ്ഞതായും വീട്ടുകാര്യങ്ങളില്‍ പലതിലും നിരന്തരം തര്‍ക്കങ്ങളുണ്ടാകുമായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. അന്‍സയ്ക്കു പലപ്പോഴും ഭക്ഷണം നല്‍കാറില്ലായിരുന്നെന്നും ഗ്യാസ് തുറന്നുവിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞദിവസം അന്‍സ വീട്ടില്‍ വിളിച്ച് തന്നെ ഭര്‍തൃവീട്ടുകാര്‍ കൊല്ലുമെന്നു പേടിക്കുന്നതായി പറഞ്ഞിരുന്നു. നിരന്തരമായ അവഗണനയെത്തുടര്‍ന്നു അന്‍സ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ഇന്നലെ രാത്രി അജന്തദാസ് നാട്ടില്‍നിന്നു പോകാനായി പാസ്‌പോര്‍ട്ടും സാധനങ്ങളും മറ്റും ബാഗിലാക്കി വച്ചിരുന്നു. തന്റെ വീട്ടില്‍നിന്നു പോകണമെന്നും ആവശ്യപ്പെട്ടു. ഇന്നലെ രാത്രി കൂടി വീട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സ രാവിലെ പതിവുപോലെ ജോലിക്ക് ഇറങ്ങുകയും ഉച്ചയോടെ മാളില്‍നിന്നു താഴേക്കു ചാടുകയുമായിരുന്നു.
അന്‍സയെ കടുത്ത രീതിയില്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്നു ബന്ധുക്കള്‍ ആരോപിച്ചു. പ്രണയിച്ച് വഞ്ചിച്ചശേഷം അന്‍സയെ ഒഴിവാക്കാനായിരുന്നു അജന്തദാസ് ആദ്യംമുതല്‍ ശ്രമിച്ചിരുന്നതെന്നും ഗത്യന്തരമില്ലാതെ വിവാഹം കഴിക്കുകയായിരുന്നെന്നുമാണു ബന്ധുക്കള്‍ പറയുന്നത്. ഒഴിവാക്കാന്‍ ആഗ്രഹിച്ച അന്‍സയെ നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ചതിലെ വൈരാഗ്യം തീര്‍ക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഈ പെണ്‍കുട്ടിയുടെ മരണം എങ്കിലും ഇത്തരം ചതിയില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ പാഠമാക്കിയിരുന്നെങ്കില്‍.
https://www.facebook.com/Malayalivartha