പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകാത്തതില്‍ മനം നൊന്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി ഗൃഹനാഥന്‍ ജീവനൊടുക്കി

പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകാത്തതില്‍ മനം നൊന്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി ഗൃഹനാഥന്‍ ജീവനൊടുക്കി. ഓട്ടോ െ്രെഡവറും സി.ഐ.ടി.യു യൂണിയന്‍ അംഗവുമായ കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം നിധിന്‍ നിവാസില്‍ (മുളമൂട്ടില്‍ തെക്കേതില്‍) കൃഷ്ണകുമാറാണ് (48) വീട്ടില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച 11.30നാണ് സംഭവം.
സമീപവാസിയായ യുവാവ് ഉണ്ണി മരുമകളെ ശല്യംചെയ്തത് മകന്‍ മനു എന്ന നിധിന്‍ കൂട്ടുകാരോടൊപ്പം ഉണ്ണിയുടെ വീട്ടില്‍ പോയി ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ ഉണ്ണിയുടെ വീട്ടുകാര്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ എസ്.ഐയുടെ നേതൃത്വത്തില്‍ മനുവിനെ അന്വേഷിച്ചത്തെിയ പൊലീസ് മകനെ കൈയില്‍ കിട്ടിയാല്‍ ശരിപ്പെടുത്തുമെന്ന് കൃഷ്ണകുമാറിനോട് ഭീഷണിമുഴക്കിയത്രേ.
കൂടാതെ, നാലംഗസംഘം മനുവിനെ തിരക്കി വീട്ടിലെത്തുകയും അവരും മകനെ മര്‍ദിക്കുമെന്ന് കൃഷ്ണകുമാറിനോട് ഭീഷണിമുഴക്കിയെന്നും ബന്ധുക്കള്‍ പറയുന്നു. ഉണ്ണി ഫോണിലൂടെയും നേരിട്ടും ശല്യംചെയ്യുന്നതായി മരുമകള്‍ ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി കൈക്കൊണ്ടില്ലെന്നും ഇവര്‍ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ മനം നൊന്താണ് കൃഷ്ണകുമാര്‍ ആത്മഹത്യചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.
തന്റെ മരണത്തിന് എ.എസ്.ഐയും ഉണ്ണിയുമാണ് ഉത്തരവാദിയെന്നാണ് കത്തിലുള്ളത്. തന്റെ ആത്മഹത്യകൊണ്ട് കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കട്ടെയെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ക്കും പ്രത്യേകം കത്താണ് എഴുതി വെച്ചത്. ഒരു കത്ത് വീടിന്റെ ചുമരില്‍ ഒട്ടിച്ചും മറ്റൊന്ന് കട്ടിലിനടിയിലുമാണ് വെച്ചിരുന്നത്.
എന്നാല്‍, വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നുപറഞ്ഞ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാഭാവിക അന്വേക്ഷണം മാത്രമാണ് നടത്തിയതെന്നും ഭീഷണിപ്പെടുത്തുകയോ നിയമവിരുദ്ധമായ കാര്യങ്ങളോ ചെയ്തിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. ശല്യംചെയ്യുന്നതായി പരാതി ലഭിച്ചിട്ട് നടപടി സ്വീകരിച്ചില്ലെന്നത് ശരിയല്ലെന്ന് പൊലീസ് പറയുന്നു. ഫോണില്‍ ശല്യപ്പെടുത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ ഉണ്ണിയുടെ കാള്‍ ലിസ്‌റ്റെടുത്ത് നടത്തിയ പരിശോധനയില്‍ ഒരു വിളിപോലും കൃഷ്ണകുമാറിന്റെ മരുമകളുടെ നമ്പറിലേക്ക് പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സോമിനിയാണ് കൃഷ്ണകുമാറിന്റെ ഭാര്യ. മക്കള്‍: നിധിന്‍, മായ. മരുമക്കള്‍: സോണിയ, രാജേഷ്.
https://www.facebook.com/Malayalivartha