ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്; കേസ് അട്ടിമറിച്ചു എന്ന എസ്.പി: സുകേശന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്

മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചു എന്ന എസ്.പി: സുകേശന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
മാണിക്കെതിരെ കുറ്റപത്രം വേണമെന്ന തന്റെ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി തള്ളിയെന്ന് സുകേശന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഡി ശ്രമിച്ചെന്നും തുടരന്വേഷണം വേണമെന്നുമായിരുന്നു സുകേശന്റെ ആവശ്യം.
കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി മന:പൂര്‍വം കൃത്രിമം കാണിച്ചു. മാണിക്കതിരെയുള്ള മൊഴികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് ശങ്കര്‍ റെഡ്ഡി നീക്കുകയായിരുന്നു. ഇതുമൂലം അന്വേഷണം വേണ്ടതു പോലെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. മാണിക്കെതിരെ കേസെടുക്കാമെന്ന റിപ്പോര്‍ട്ടാണ് താന്‍ നല്‍കിയത്. എന്നാല്‍, തിരുത്തലുകള്‍ക്ക് ശേഷം മാണിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് ശങ്കര്‍ റെഡ്ഡി കോടതിയില്‍ നല്‍കിയത്.
ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ മാണിക്ക് ഒരു കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്നും അതില്‍ 25 ലക്ഷം മാണി വാങ്ങിയതിന് തെളിവുണ്ടെന്നുമായിരുന്നു സുകേശന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha