കാസര്‍ഗോഡ് ഡിസ്ചാര്‍ജ് ചെയ്ത യുവതിയെ ആശുപത്രി ജീവനക്കാരനും സുഹൃത്തുക്കളും കൂട്ടബലാല്‍സംഗം ചെയ്തു

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത യുവതിയെ ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ആശുപത്രി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ കാസര്‍ഗോഡ് പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വയറു വേദനയെത്തുടര്‍ന്ന് ചികിത്സയ്ക്ക് കര്‍ണ്ണാടകയില്‍ നിന്നും രാജപുരത്തെ ബന്ധു വീട്ടില്‍വന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. കാസര്‍ഗോഡ് ഡിവൈഎസ്പി എം.വി സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രി ജീവനക്കാരന്‍ കിഷോര്‍, സുഹൃത്തുക്കളായ മഞ്ജുനാഥ്, അനില്‍കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ഈമാസം 22 ന് വൈകുന്നേരമാണ് യുവതി രാജപുരത്തെ ബന്ധു വീട്ടില്‍ നിന്നും വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിയത്. തിരിച്ചു പോകാന്‍ വൈകിയതിനാല്‍ ആശുപത്രി വാര്‍ഡില്‍ ചെലവഴിച്ചു. ആശുപത്രിയിലെ തൂപ്പ് ജോലിക്കാരനായ കിഷോര്‍ പിറ്റേന്ന്, യുവതി വീട്ടിലേക്കു പോകുവാന്‍ ഇറങ്ങിയപ്പോള്‍ താന്‍ കാഞ്ഞങ്ങാട് വരെ ഓട്ടോറിക്ഷയില്‍ പോകുന്നുണ്ടെന്നും കൂടെ കൊണ്ടുപോകാമെന്നും കിഷോര്‍ അറിയിച്ചു. യുവതിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോയില്‍ വഴിക്ക് വെച്ചു കിഷോറിന്റെ സുഹൃത്തുക്കളായ രണ്ടു പേര്‍കൂടി കയറി. യുവതിയെ നിര്‍ബന്ധപൂര്‍വം കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha