സപ്ലൈകോ ഓണചന്തകള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി

സപ്ലൈകോ ഓണചന്തകള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. എല്ലാ സാധനങ്ങളും ലഭിക്കുന്ന വിപണനകേന്ദ്രങ്ങളാക്കി റേഷന്‍കടകളെ പുനരുദ്ധരിക്കുമെന്ന് ഓണചന്ത ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച ആരംഭിക്കും.
സബ്‌സിഡി സാധനങ്ങള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെയാണ് വിലക്കുറവ്.12 ഇനങ്ങളാണ് സബ്‌സിഡിയിനത്തില്‍ കിട്ടുക. പൊതുവിപണിയില്‍ 140 രൂപ വിലയുള്ള ഉഴുന്നിന് 66 രൂപ.78 രൂപയുള്ള വന്‍പയറിന് 45 രൂപ. 96 രൂപയുള്ള കടല 43 രൂപയ്ക്കും 120 രൂപയുള്ള പരിപ്പ് 65 രൂപയ്ക്കും ഓണചന്തയില്‍ കിട്ടും.136 രൂപയുടെ വറ്റല്‍മുളകിന് 75 രൂപയേ ഉള്ളു. ജയ അരി 25 രൂപയ്ക്കും മട്ടയരി 24 രൂപയ്ക്കും ലഭിക്കും. സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന്റ അരി തന്നെയാണ് റേഷന്‍കട വഴി വിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറിസ്റ്റാളും ഓണചന്തയിലുണ്ട്.സംസ്ഥാനത്താകെ 1464 ഓണചന്തകളും 1350 പച്ചക്കറി ചന്തകളുമാണ് തുറക്കുന്നത്. ഉത്രാടനാള്‍ വരെയാണ് ചന്ത.
https://www.facebook.com/Malayalivartha



























