പിന്നില്‍ ചെന്നിത്തല

കെ എം മാണിക്കെതിരെ വിജിലന്‍സ് എസ്.പി സുകേശനെ രംഗത്തിറക്കിയത് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസുമാണെന്ന് സൂചന. രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരാണ് ജേക്കബ് തോമസും സുകേശനും. ഇവര്‍ ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണമായും എതിരാണ്.
രമേശിനെതിരെ കെ എം മാണി രംഗത്തെത്തിയതാണ് പ്രതികാരത്തിനുള്ള കാരണം. കെ എം മാണിക്കൊപ്പം കെ ബാബുവിനേയും രമേശ് ചെന്നിത്തല നോട്ടമിട്ടിട്ടുണ്ട്. കെ ബാബുവിനെ വിളിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ പിടിക്കാമെന്നാണ് രമേശ് കരുതുന്നത്. അതിനിടെ മാണിയ്‌ക്കെതിരായ ബാര്‍ക്കോഴ അന്വേഷണത്തെ രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.
അടൂര്‍പ്രകാശിന്റെ ബന്ധുവാണ് ബിജുരമേശ്. അടൂര്‍പ്രകാശുമായി അകന്നു നിന്ന രമേശ് ചെന്നിത്തല അടുത്തിടെ അദ്ദേഹവുമായി അടുത്തിരുന്നു. രമേശും പ്രകാശും അടുത്തതിനു പിന്നാലെയാണ് മാണിക്കെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടത്.
അഴിമതിക്കാരനാണ് സുകേശന്‍. ബിജുരമേശിന്റെ ഹോട്ടലിലാണ് അദ്ദേഹം ദീര്‍ഘകാലം സൗജന്യമായി താമസിച്ചിരുന്നത്. ബിജുരമേശിന്റെ ആരോപണം പുറത്തു വന്നയുടനെ സുകേശനെയാണ് രമേശ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന സിഎന്‍ ബാലകൃഷ്ണനെതിരെ ഉയര്‍ന്ന കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷിച്ചതും സുകേശന്‍ തന്നെയാണ്. രമേശിനും കണ്‍സ്യൂമര്‍ഫെഡ് അഴിമതി അറിയാമായിരുന്നു എന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. അത്തരമൊരു പശ്ചാത്തലത്തില്‍ സുകേശനെ അന്വേഷണചുമതല എല്പിച്ചതിനു പിന്നിലെ സാംഗത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.
അതേസമയം വിഎം സുധീരനും റ്റി എന്‍ പ്രതാപനും അടക്കമുള്ള നേതാക്കള്‍ സുകേശനെ തള്ളി പറഞ്ഞതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























