ജേക്കബ് തോമസിനെതിരെ അന്വേഷിക്കാന്‍ മാണി ഉത്തരവിട്ടിരുന്നു

പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനായിരിക്കെ ജേക്കബ് തോമസിന്റെ ചില അഴിമതികള്‍ അന്വേഷിക്കാന്‍ ധനമന്ത്രിയായിരുന്ന കെ എം മാണി ഉത്തരവിട്ടതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് പിന്നിലെന്ന് സൂചന.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും കെ എം മാണിയും തമ്മിലുള്ള അഭിപ്രായഭിന്നതയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈരാട്ടു പേട്ടയ്ക്ക് സമീപമാണ് ജേക്കബ് തോമസിന്റെ സ്വദേശം. പാലായില്‍ നിന്നും ഏതാനും കിലോമീറ്റര്‍ യാത്രചെയ്താല്‍ ഈരാറ്റുപേട്ടയിലെത്താം. ഈരാറ്റുപേട്ടയിലെ കീരിടം വയ്ക്കാത്ത രാജാവാണ് പി.സി ജോര്‍ജ്. അപ്പോള്‍ ജേക്കബ് തോമസിന്റെ ബന്ധങ്ങള്‍ പിസി ജോര്‍ജിലേയ്ക്ക് തുടരുന്നത് സ്വാഭാവികം മാത്രം.
പി.സി ജോര്‍ജിന് കെ എം മാണിയോട് പണ്ടേ കലിപ്പാണ്. ജേക്കബ് തോമസ് കെ എം മാണിക്ക് കീഴില്‍ ഏറെയൊന്നും ജോലി ചെയ്തിട്ടില്ല. വിജിലന്‍സ് എഡിജിപിയായി അദ്ദേഹം നിയമിതനായപ്പോഴാണ് ബാര്‍ക്കോഴ കേസ് ഉണ്ടായത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ജേക്കബ് തോമസിനെ ധരിപ്പിച്ചത്, കെഎം മാണി ജേക്കബ് തോമസിന് പൂര്‍ണമായും എതിരാണെന്നാണ്.
ജേക്കബ് തോമസിന് മാണിയെക്കാള്‍ കലിപ്പ് ഉമ്മന്‍ചാണ്ടിയോടാണ്. കാരണം വിജിലന്‍സില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റിയത് ഉമ്മന്‍ചാണ്ടിയാണ്. സ്വാഭാവികമായും കെ എം മാണിയുടെ സമ്മര്‍ദ്ദം ഇതിനു പിന്നിലൂണ്ടെന്ന് ജേക്കബ് തോമസ് സംശയിച്ചിരിക്കാം.ആഭ്യന്തരമന്ത്രി സ്ഥാനം രാജി വച്ചെങ്കിലും ജേക്കബ് തോമസുമായി രമേശിന് അടുത്ത ബന്ധം ഉണ്ടായിരുന്നു.
വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റ ദിവസം തന്നെ കെ എം മാണിക്കെതിരെ അന്വേഷണം പുനരാരംഭിക്കുമെന്ന് സൂചന നല്‍കിയിരുന്നു. പിന്നീട് കെ എം മാണിയ്‌ക്കെതിരെ പുതിയ തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചതും ജേക്കബ് തോമസ് തന്നെയാണ്., അതിനിടെയാണ് സുകേശനെ കൊണ്ട് മാണിക്കെതിരായി ഹര്‍ജി നല്‍കിയത്.
മാണിയിലൂടെ അന്വേഷണം ബാബുവിലേയ്ക്കും ഉമ്മന്‍ചാണ്ടിയിലേക്കും നീട്ടാമെന്നാണ് ജേക്കബ് തോമസ് കരുതുന്നത്. അങ്ങനെ തന്റെ പ്രധാന ഇരയായ ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാമെന്നും അദ്ദേഹം കരുതുന്നു.
ധനകാര്യ പരിശോധനാ വിഭാഗമാണ് ജേക്കബ് തോമസിനെതിരെ അന്നത്തെ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പിന്നീട് റിപ്പോര്‍ട്ട് പൂഴ്ത്തി.
https://www.facebook.com/Malayalivartha
























