മന്ത്രി കെടി ജലീലിന്റെ വാക്കുകളെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി, തെരുവ് നായകളെ കൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പിണറായി വിജയന്

തെരുവ് നായ്ക്കളെ ഒന്നൊടങ്കം കൊല്ലാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമകാരികളായ നായകളെ കൊല്ലുമെന്ന് മന്ത്രി കെടി ജലീല്‍ പലതവണ ആവര്‍ത്തിച്ചിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തെരുവ് നായ്കളെ കൊല്ലുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഉന്നത തല യോഗത്തിന്റെയും തീരുമാനത്തിന് വിരുദ്ധമായാണ് മുഖ്യമന്ത്രിയുടെ നിലപാട്.
തെരുവ് നായകളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ രംഗത്ത് വന്നതോടെയാണ് മുഖ്യമന്ത്രി മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്. തിരുവനന്തപുരത്ത് വൃദ്ധയെ തെരുവ് നായകള്‍ ജീവനോടെ കടിച്ച് കൊന്നതോടെയാണ് തെരുവ് നായശല്യത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യമുയര്‍ന്നത്.
പിഞ്ചുകുട്ടികളടക്കം നിരവധിപേരാണ് ദിവസേന തെരുവ് നായ്ക്കളുടെ ആക്രമണത്തിനരയായത്. തൃശൂരില്‍ ആറ് പേരെ കടിച്ച നായക്ക് പേ വിഷബാധയുള്ളതായും സ്ഥിരീകിരിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ നായകളെയും കൊല്ലില്ലെന്നാണ് മുഖ്യമന്ത്രി പ്രശാന്ത്ഭൂഷന് നല്‍കിയ മറുപടിയില്‍ പറയുന്നത്. ജനജീവിതം ദുസ്സഹമാക്കി വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തെ നേരിടാനുള്ള കേരള സര്‍ക്കാരിന്റെ ഇടപെടലുകളെപ്പറ്റി താങ്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആശ്ചര്യം ഉളവാക്കുന്നു.
കേരളത്തിലുടനീളം നായ്ക്കളെ ഒന്നാകെ കൊന്നൊടുക്കുന്നുവെന്ന തരത്തില്‍ തെറ്റിദ്ധാരണാജനകമായി വന്ന വാര്‍ത്തകളാല്‍ താങ്കളെ പോലെയൊരു പ്രമുഖ വ്യക്തി സ്വാധീനിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത ഇതല്ലയെന്നു താങ്കളെ അറിയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് പിണറായിയുടെ മറുപടി.
തെരുവുനായ ശല്യം നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഒരു യോഗം വിളിച്ചിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍, നായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഈ യോഗത്തില്‍ നടന്നിട്ടില്ല. അപകടകാരികളായ തെരുവുനായ്ക്കളെ സെപ്തംബര്‍ ഒന്നു മുതല്‍ വന്ധ്യംകരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. നിയമം അനുശാസിക്കുന്ന എല്ലാ കരുതലോടുംകൂടി പരിശീലനം സിദ്ധിച്ച മൃഗഡോക്ടര്‍മാര്‍ വന്ധ്യംകരണം നടത്തണമെന്നാണ് തീരുമാനിച്ചതെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്.
തെരുവുനായ ശല്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ 'പെയ്ഡ് ന്യൂസ്' ആണെന്ന താങ്കളുടെ നിഗമനം നീതിയുക്തമല്ല. വാര്‍ത്തകള്‍ പെരുപ്പിച്ചതോ കൃതൃമമായി നിര്‍മ്മിച്ചവയോ അല്ല. കഴിഞ്ഞ ഒന്നു രണ്ട് മാസങ്ങളിലെ കേരളത്തിലെ പത്രവാര്‍ത്തകള്‍ പരിശോധിച്ചാല്‍ താങ്കള്‍ക്കിത് ബോധ്യപ്പെടും.
നായ്കൂട്ടങ്ങള്‍ അക്രമാസക്തവും ഉപദ്രവകാരികളും ആയതിനാല്‍, രാത്രികാലങ്ങളില്‍ പോലും അവയെ പേടിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാനുതകുന്ന രീതിയില്‍ ഒരു നിയമ നിര്‍മ്മാണത്തിനും പദ്ധതിയുണ്ടെന്നും പിണറായി പറയുന്നു.
https://www.facebook.com/Malayalivartha
























