ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി

ബാര്‍ കോഴക്കേസിലെ ഗൂഢാലോചനയടക്കം എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തുടരന്വേഷണം വേണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് മുന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദ ഫലമായി തയാറാക്കിയതാണ്. ഇതില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കു പങ്കുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകമായി അന്വേഷിക്കണം.
ബാര്‍ കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് കെഎം മാണിക്കു പരാതിയുണ്ടെങ്കില്‍ അന്വേഷണ പരിധിയില്‍ ആ വിഷയവും കൊണ്ടു വരണം. എസ്പി സുകേശന്‍ തന്നെ കേസ് അന്വേഷിക്കണമെന്ന നിര്‍ബന്ധം സിപിഎമ്മിനില്ല. ജനങ്ങള്‍ക്കു സ്വീകാര്യമായ അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha
























