കറുകുറ്റി ട്രെയിന്‍ അപകടം; അട്ടിമറിക്ക് സാധ്യതയില്ലെന്ന് റെയില്‍വേ

കറുകുറ്റി ട്രെയിന്‍ അപകടത്തില്‍ അട്ടിമറിക്ക് സാധ്യതയില്ലെന്ന് റെയില്‍വേ. അപകടമുണ്ടാകാന്‍ കാരണം റെയില്‍ പാളത്തിലെ വിള്ളല്‍ ആയിരിക്കാം എന്നാണ് റെയില്‍വേയുടെ വിശദീകരണം. റെയില്‍വേ അഡീഷണല്‍ ചീഫ് മാനേജര്‍ പി.കെ.മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് ട്രെയിനിന്റെ എസി കോച്ചുകള്‍ ഉള്‍പ്പെടെ 12 ബോഗികള്‍ പാളം തെറ്റിയത്. അങ്കമാലിക്കും ഇരിങ്ങാലക്കുടക്കും ഇടയില്‍ കറുകുറ്റി റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം നടന്നത് 12 ബോഗികള്‍ ആണ് പാളം തെറ്റിയത്. ഇതില്‍ നാലെണ്ണം പൂര്‍ണമായി ചെരിഞ്ഞിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. അപകടത്തില്‍പെട്ടവരെ പ്രത്യേക വാഹനത്തില്‍ കൊച്ചിയിലെത്തിക്കുന്നുണ്ട്.
ഇതു വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. ട്രെയിനിലെ എസ് 4 മുതല്‍ എ1 വരെയുള്ള കോച്ചുകളാണ് പാളം തെറ്റിയത്. ട്രാക്കിലുണ്ടായ വിള്ളലാണ് അപകട കാരണമെന്ന് റെയില്‍വെ അറിയിച്ചു.
ട്രെയിന്‍ വലിയ വേഗതയിലല്ലാതിരുന്നതുകൊണ്ടും എതിര്‍വശത്തെ ട്രാക്കിലൂടെ മറ്റ് ട്രെയിനുകള്ളൊന്നും വരാതിരുത്തതുകൊണ്ടും വലിയ അത്യാഹിതം വഴിമാറുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് കറുകുറ്റിയിലേക്ക് വന്നത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഇവിടെ യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് വി എസ്എസ്സിയുടെ പരീക്ഷക്ക് വന്ന ഇതര സംസ്ഥാനക്കാരായ നൂറോളം വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലായി.
https://www.facebook.com/Malayalivartha