പാചകത്തിന് മുൻപ് പഴങ്ങളും പച്ചക്കറികളും വാളന്‍ പുളി വെള്ളത്തില്‍ മുക്കി വെക്കണം

പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനികളുടെ അംശം കളയാന്‍ അവ വാളന്‍ പുളി വെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടുവെച്ചു കോട്ടണ്‍ തുണികൊണ്ടു തുടച്ചതിനു ശേഷം മാത്രമേ പാചകത്തിന് ഉപജിയോഗിക്കാവു എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിപണിയില്‍ ഇപ്പോള്‍ കിട്ടുന്ന പച്ചക്കറിയില്‍ എല്ലാം ആരോഗ്യത്തിനു ഹാനികരമാകുന്ന അളവില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിട്ടുള്ളതായാണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. റെഡി ട്ടോ കുക്ക് എന്നപേരില്‍ പ്ലാസ്റ്റിക് കടലാസ്സില്‍ പൊതിഞ്ഞു വരുന്ന പഴങ്ങളും പച്ചക്കറികളും സുരക്ഷിതമല്ല എന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് തരുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഇവ വില്‍ക്കുന്നതിന് നിരോധനം ഉണ്ട്.
ഓണത്തിന് പായസം വീട്ടില്‍ വെക്കാതെ റെഡി മെയ്ഡ് വാങ്ങാം എന്ന് വിചാരിക്കുന്നവര്‍ക്കും താക്കീതുണ്ട്. ചൂടോടെ പ്ലാസ്റ്റിക് പാത്രത്തില്‍ ആക്കുന്ന പായസം നല്ലതല്ല.. അല്ലെങ്കില്‍ അവ പായ്ക്ക് ചെയ്യുന്നത് ചൂടോടെ അല്ല എന്ന് ഉറപ്പുവരുത്തണം. ചൂടറിയതിനു ശേഷം മാത്രമേ പായസം കണ്ടെയ്‌നറുകളില്‍ നിറക്കാവൂ എന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കേശവേന്ദ്ര കുമാര്‍ വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha