മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിക്കുന്നു, വലയിലകപ്പെടുന്നത് കോളേജ് വിദ്യാര്‍ത്ഥിനികള്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പത്തൊമ്ബതുവയസുകാരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്. മറൈന്‍െഡ്രെവില്‍ എത്തുന്ന പെണ്‍കുട്ടികളെ പരിചയപ്പെട്ടു കൂട്ടുകൂടി മയക്കുമരുന്നിന് അടിമകളാക്കി പീഡിപ്പിക്കുന്നതു തങ്ങളുടെ പതിവാണെന്നാണ് പിടിയിലായ മുളവുകാട് സ്വദേശി താന്തോന്നി ത്തുരുത്ത് കാട്ടിത്തറ വീട്ടില്‍ പ്രദിപ് (19) നല്‍കിയ മൊഴി.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രദീപിനൊപ്പം കൂട്ടാളികളും അറസ്റ്റിലായിരുന്നു. പ്രദീപിനെതിരേ പരാതി നല്‍കിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നേവല്‍ ബേസ് സേര്‍വെന്റ് കോര്‍ട്ടേഴ്‌സ് 261 ല്‍ ശരത് കുമാര്‍(21),പുതുവൈപ്പിന്‍ പനയ്ക്കല്‍ വീട്ടില്‍ വൈശാഖ് (21), ആലുവ രാജഗിരി ആശുപത്രിക്കു സമീപം മഞ്ഞനികര വീട്ടില്‍ അഭിരാജ്(20) എന്നിവരെ പിടികൂടിയത്. ഇവര്‍ ഒരു സംഘമായി പല പെണ്‍കുട്ടികളെയും ഉപദ്രവിച്ചതായി പൊലീസ് പറഞ്ഞു.
മറൈന്‍െഡ്രെവിലെത്തുന്ന പെണ്‍കുട്ടികളെ പരിചയപ്പെട്ടാണു തുടക്കം. തങ്ങളും വിദ്യാര്‍ഥികളെന്ന വ്യാജേനയാണു പരിചയപ്പെടുക. പിന്നീട് ഇവരെ സ്ഥിരമായി മറൈന്‍െ്രെഡവിലേക്കു വിളിക്കും. തങ്ങള്‍ക്കു വശംവദരാകുമെന്നു തോന്നുന്നവരെ മയക്കുമരുന്നു നല്‍കി കൂട്ടത്തില്‍ കൂട്ടും. മയക്കുമരുന്നു തേടി വീണ്ടും വരുമ്പോള്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്നും പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നു ദിവസങ്ങളോളം മറൈന്‍െ്രെഡവില്‍ ഷാഡോ പൊലീസ് നിരീക്ഷണം നടത്തിയിരുന്നു. സ്ഥിരമായി മറൈന്‍െ്രെഡവില്‍ വരുന്നവരെയാണു നിരീക്ഷിച്ചത്. അങ്ങനെയാണ് പ്രദീപ് വലയിലായത്. മറൈന്‍െ്രെഡവിലെ കെട്ടുവള്ളത്തിലും മഴവില്‍പാലത്തിലുമായിരുന്നു ഇവര്‍ സ്ഥിരം തമ്ബടിച്ചിരുന്നത്. ഇവിടെ വരുന്ന കുട്ടികളുമായി ചങ്ങാത്തത്തിലാവുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. സെന്‍ട്രല്‍ എസ്.ഐ അനന്തലാലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.
https://www.facebook.com/Malayalivartha