'ഓണ പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ' സഖാവ് കവിതയുടെ പാരഡിയും വൈറലാകുന്നു

ഓണ പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ.. സഖാവ് എന്ന കവിതയുടെ പാരഡിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാഠപുസ്തക വിതരണം വൈകുന്നതാണ് പാരഡിയുടെ പ്രമേയം. ഓണപ്പരീക്ഷയെത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ എന്നാണ് കവിത തുടങ്ങുന്നത്.
സഖാവ് കവിതയുടെ അവകാശത്തെ കുറിച്ച് ഏറെ പൊല്ലാപ്പുകള്‍ ഉണ്ടായെങ്കിലും കവിതയ്ക്ക് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. കവിതയുടെ പിതൃത്വത്തിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമൊന്നുമായിട്ടില്ല. അതിനിടെയാണ് സഖാവ് കവിതയ്ക്ക് പാരഡി എത്തിയിരിക്കുന്നത്. സംഭവം എന്തായാലും ഇതിനോടകം വൈറലായി കഴിഞ്ഞു.
കോഴിക്കോട് സ്വദേശിയായ കെകെ മനോജ് ആണ് പാരഡി കവിത ഒരുക്കി ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഓണപ്പരീക്ഷ എത്തിയിട്ടും പല സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്താത്തതില്‍ വ്യാപക പരാതിയുയര്‍ന്നിരിക്കെയാണ് പാരഡിയുടെ ഉത്ഭവം. രൂക്ഷമായ ഭാഷയിലാണ് പുസ്തക വിതരണം വൈകുന്നതിനെ കവിതയില്‍ വിമര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ചു ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴേന്താ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാത്തത് എന്നും കവിതയില്‍ ചോദിക്കുന്നു.
തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ആര്യ ദയാലെന്ന വിദ്യര്‍ഥിനി സഖാവെന്ന കവിത പാടുന്ന വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരമായിരുന്നു ലഭിച്ചത്. ഇതുപോലെ ഒരു പെണ്‍കുട്ടിയുടെ ശബ്ദാത്തിലാണ് പാരഡി കവിതയും എത്തിയിരിക്കുന്നത്. എന്നാല്‍ പാടിയ ആള്‍ ആരാണെന്ന് കെകെ മനോജ് പുറത്തുപറഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha