തിരുവനന്തപുരത്ത് വസ്ത്രശാലയില്‍ തീപിടിച്ചു, കിഴക്കേക്കോട്ടയിലെ പ്രമുഖ വസ്ത്രശാലയുടെ ഗോഡൗണിലാണ് തീപിടിച്ചത്

തിരുവനന്തപുരത്ത് വസ്ത്രശാലയില്‍ തീപിടിച്ചു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം കിഴക്കേക്കോട്ടയിലെ പ്രമുഖ വസ്ത്രശാലയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ആളപായമുള്ളതായ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജധാനി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. സമീപത്തെ കെട്ടിങ്ങളിലേയ്ക്ക് തീപടരാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍. ആറോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് ഇവിടെ എത്തിയിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടുത്തതിന് ഇടയാക്കിയതെന്നകാര്യത്തില്‍ വ്യക്തതയില്ല.
സമീപമുള്ള രണ്ടു കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചു. കെട്ടിടങ്ങളുടെ ചില ഭാഗങ്ങള്‍ ഇടിഞ്ഞുവീണു. പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കാറ്റ് ആഞ്ഞുവീശുന്നത് തീ അണയ്ക്കാനുള്ള ശ്രമത്തെ തടസ്സപ്പെടുത്തുന്നുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എ വി.എസ്. ശിവകുമാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha