പ്രശസ്ത മെക്‌സിക്കന്‍ ഗായകന്‍ യുവാന്‍ ഗബ്രിയേല്‍ അന്തരിച്ചു

പ്രശസ്ത മെക്‌സിക്കന്‍ ഗായകനായ യുവാന്‍ ഗബ്രിയേല്‍(66) അന്തരിച്ചു. കാലിഫോര്‍ണിയയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഗബ്രിയേലിന്റെ നിര്യാണത്തില്‍ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ അടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മൂന്നുദിവസം മുമ്പ് ലോസ് ആഞ്ചലസിലെ സംഗീത നിശയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
മാസ്മരിക സംഗീതത്തിലൂടെ ആരാധകരെയെല്ലാം വിസ്മയിപ്പിച്ച ഗായകനും ഗാന രചയിതാവുമാണ് ആല്‍ബര്‍ട്ടോ അഗ്വിലേറ വലഡെസ് എന്ന യുവാന്‍ ഗബ്രിയേല്‍. ഗാന രംഗത്ത് 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ച അദ്ദേഹം നൂറിലധികം സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി. ലാറ്റിന്‍ ഗായകരായ ആഞ്ചലിക്ക മരിയ, ജോസ് ജോസ്, ലുയിസ് മിക്വല്‍ എന്നിവരടക്കം നിരവധി പേര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. 1975ല്‍ പുറത്തിറങ്ങിയ നെബേല്‍സ റന്‍ചേറ തുടങ്ങിയ ചില ചലച്ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിരുന്നു
https://www.facebook.com/Malayalivartha