രണ്ടുവയസുകാരന് ചികിത്സ നിഷേധിച്ചു; അബോധാവസ്ഥയിലാണെന്നു പറഞ്ഞിട്ടും ഡോക്ടറുടെ മനസ്സലിഞ്ഞില്ല

രണ്ടു വയസുകാരനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്ന് ആക്ഷേപം. തിരൂര്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറായ സബീനക്കെതിരെയാണ് ആരോപണം. തിരൂര്‍ ചെമ്പ്രയിലെ അമ്മേങ്ങര ഉഷയാണ് അബോധാവസ്ഥയിലായ മകന്‍ ദേവപൂജയുമായി ഇന്നലെ രാവിലെ ഏഴരയോടെയാണ് ജില്ലാ ആശുപത്രിയിലെത്തിയത്.
എട്ടിന് കുട്ടികളുടെ ഡോക്ടര്‍ വന്നിട്ടു കാണിക്കാനായിരുന്നു ഒ.പിയില്‍ കാണിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടറുടെ നിര്‍ദേശം. ഡോ. സബീന എത്തിയയുടന്‍ കുട്ടിയുമായി മുറിയില്‍ കയറിയപ്പോള്‍ അനുവാദമില്ലാതെ അകത്തുകയറിയെന്നാരോപിച്ച് ഡോക്ടര്‍ ഇറക്കിവിട്ടെന്ന് ഉഷ പറഞ്ഞു.
കുട്ടി അബോധാവസ്ഥയിലാണെന്നു പറഞ്ഞിട്ടും ഡോക്ടറുടെ മനസലിഞ്ഞില്ല. ക്യൂവില്‍ നിന്ന് ക്രമപ്രകാരം വന്നില്ലെങ്കില്‍ കുട്ടിയെ പരിശോധിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ക്യൂവില്‍ നിന്നിരുന്നവരുടെ അഭ്യര്‍ഥന പോലും ഡോക്ടര്‍ കേട്ടില്ലെന്നും ഉഷ പറയുന്നു.
തുടര്‍ന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് വൈദ്യസഹായം നല്‍കിയത്. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിനോടാണു താല്‍പ്പര്യമെന്നും ആശുപത്രിയില്‍ വരുന്ന രോഗികളെയും ബന്ധുക്കളെയും ശകാരിക്കാറുണ്ടെന്നും ആരോപണമുണ്ട്. മകനു ചികില്‍സ നിഷേധിക്കപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ഉഷ പറഞ്ഞു
https://www.facebook.com/Malayalivartha