ഇന്ത്യയിലേക്ക് യുഎഇയില്‍നിന്ന് ഏഴ് പുതിയ വിമാന സര്‍വീസുകള്‍ കൂടി

കോഴിക്കോട്, കൊച്ചി ഉള്‍പ്പെടെ യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍വരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഏഴു പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. മല്‍സരം മുറുകുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. എയര്‍ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗൊ, ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് കൊച്ചി, കോഴിക്കോട്, മംഗലാപുരം, വരാണസി, തിരുച്ചിറപ്പള്ളി, ചണ്ഡിഗഡ് സെക്ടറുകളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
സെപ്റ്റംബര്‍ 26 മുതലാണ് ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസ്. ഇതോടെ ഇന്‍ഡിഗോയ്ക്ക് ദുബായ് കൊച്ചി സെക്ടറില്‍ ദിവസേന രണ്ടു വിമാന സര്‍വീസാകും. വൈകിട്ട് 7.20ന് ദുബായില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രദേശിക സമയം പുലര്‍ച്ചെ ഒരു മണിക്ക് കൊച്ചിയിലെത്തും. തിരിച്ച് 1.50നാണ് ദുബായിലേക്കുള്ള മടക്കയാത്ര. 26 മുതല്‍ ദുബായ്..ചണ്ഡിഗഡിലേക്കും സര്‍വീസുണ്ട്. ജെറ്റ് എയര്‍വെയ്‌സിന്റെ ഷാര്‍ജ കോഴിക്കോട് സര്‍വീസ് ഒക്ടോബര്‍ 30നാണ് ആരംഭിക്കുക. ഷാര്‍ജയില്‍നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെടുന്ന വിമാനം രാത്രി 8.25ന് കരിപ്പൂരിലെത്തും. തിരിച്ച് 9.25ന് പുറപ്പെട്ട് 11.55ന് ഷാര്‍ജയില്‍ഇറങ്ങും.
ഒക്ടോബര്‍30ന് ദുബായില്‍നിന്ന് മംഗലാപുരത്തേക്കാണ് സ്‌പൈസ് ജെറ്റിന്റെ പുതിയ സേവനം. എയര്‍ഇന്ത്യാ എക്‌സപ്രസ് ഷാര്‍ജയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്കും വരാണസിയിലേക്കും ആരംഭിക്കുന്ന പ്രതിദിന സര്‍വീസ് സെപ്റ്റംബര്‍14ന് തുടങ്ങും. ഷാര്‍ജയില്‍നിന്നും ചണ്ഡിഗഡിലേക്കുള്ള സര്‍വീസ് സെപ്റ്റംബര്‍15നാണ് ആരംഭിക്കുക. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഈ സേവനം.
https://www.facebook.com/Malayalivartha