ഒറ്റയ്ക്ക് സംസാരിക്കാന്‍ അവസരമൊരുക്കാത്തതിന് പിന്നില്‍ സംശയങ്ങളും ഏറുന്നു, അമീറുള്ളിന്റെ അഭിഭാഷകന് പറയാനുള്ളത്

അമീറുള്ളുമായി ഒറ്റയ്ക്ക് സംസാരിക്കാന്‍ അവസരമൊരുക്കാത്തതിന് പിന്നില്‍ സംശയങ്ങളും ഏറുന്നതായി അമീറുള്ളിന്റെ അഭിഭാഷകനായി കോടതി നിയോഗിച്ച അഡ്വക്കേറ്റ് പി രാജന്‍.അമീറുള്ളുമായി ഇതുവരെ തുറന്നൊരു സംഭാഷണത്തിന് അവസരമൊരുങ്ങിയിട്ടില്ല. അത് സംഭവിച്ചാല്‍ മാത്രമേ ജിഷാ കൊലയില്‍ അമീറുള്ളിന് പറയാനുള്ളത് വ്യക്തമാകൂ. ഒറ്റയ്ക്ക് സംസാരിക്കാന്‍ പൊലീസ് അവരമൊരുക്കാത്തതിന് പിന്നില്‍ സംശയങ്ങളും ഏറുകയാണ്.
ഡി.എന്‍.എ പരിശോധനയുടെ മാത്രം ബലത്തിലാണ് കേസിപ്പോള്‍ നിലനില്‍ക്കുന്നത്. കുറ്റകൃത്യം ചെയ്ത സമയത്ത് അമീറുള്‍ ധരിച്ചിരുന്ന വസ്ത്രം ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്തും, ഈ കേസില്‍ പങ്കുണ്ടെന്നു സംശയിക്കുന്നയാളുമായ അനാറുള്‍ ഇസ്ലാമിനെ കണ്ടെത്താനും ഇതു വരെ കഴിഞ്ഞിട്ടില്ല. അനാറുളിനെ ചോദ്യം ചെയ്തു വിട്ടയച്ച ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇത്തരം നിരവധി ഘടകങ്ങള്‍ കോടതിയില്‍ കേസിനെ ദുര്‍ബലപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്.പഴുതടച്ചുള്ള അന്വേഷണം സാദ്ധ്യമായിട്ടില്ലെന്ന ആരോപണവും ശക്തമാണ്. ഇതിനിടെയാണ് അഡ്വക്കേറ്റ് പി രാജന്റെ തുറന്നു പറച്ചില്‍ നിര്‍ണ്ണായകമാകുന്നത്. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. പിതൃത്വ വിവാദത്തില്‍ വ്യക്തത വരുത്താന്‍ പൊലീസ് തയ്യാറാകാത്തതും സംശയത്തിന് ഇടനല്‍കുന്നു.
ജിഷ വധക്കേസില്‍ പങ്ക് ഉണ്ടെന്ന് ആമിറുള്‍ പറയുന്നുണ്ട്. എന്നാല്‍ ഒന്നാം പ്രതിയാണെന്ന് ആമിറുള്‍ പറയുന്നില്ല എന്നാണ് പ്രതിഭാഗത്തിനു വേണ്ടി കോടതി തന്നെ നിയമിച്ച അഭിഭാഷകന്‍ അഡ്വ പി രാജന്‍ പറയുന്നത്. ഒരു തവണ മാത്രമാണ് ആമിറുള്‍ ഇസ്ലാമുമായി സംസാരിച്ചത്. അത് ഹിന്ദിയില്‍ ആയിരുന്നു. ജിഷ വധ കേസിലെ ആദ്യഘട്ടങ്ങളില്‍ അന്വേഷണ സംഘം ആമിറുളിനെ കോടതിയില്‍ മുഖം മറച്ചു ഹാജരാക്കിയ അവസരത്തില്‍ ഭാഷ പരിഭാഷപ്പെടുത്താനായി ആളെ നിയോഗിച്ചിരുന്നു. ആമിറുള്‍ നന്നായി ഹിന്ദി സംസാരിക്കും. കേരളത്തില്‍ ജോലി ചെയ്തതിനാല്‍ മലയാളവും കുറച്ചു സംസാരിക്കും.
കൊലപാതകത്തില്‍ പങ്ക് ഉണ്ടെന്നു ആമിറുള്‍ പറയുന്നുണ്ട്. എങ്കിലും പ്രതി താന്‍ എന്നല്ല എന്ന രീതിയിലാണ് സംസാരിച്ചത് എന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കുന്നു. പലതും പൊലീസ് തന്നെ പറഞ്ഞു പിഠിപ്പിച്ചതാകാം എന്ന സംശയം ഉണ്ട്. അന്വേഷണ സംഘത്തില്‍ നിന്ന് മാറി ആമിറുളുമായി സ്വതന്ത്രമായി സംസാരിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ കാര്യങ്ങള്‍ അറിയാന്‍ കഴിയുക എന്നും അഡ്വ പി രാജന്‍ പറഞ്ഞു. തന്നോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അയാളെ കണ്ട സഹോദരനോടും പറഞ്ഞത്. ജിഷ വധക്കേസില്‍ ഇതുവരെയായി പൊലീസ് കുറ്റപത്രം സര്‍പ്പിച്ചിട്ടില്ല. പട്ടികജാതി പട്ടികവര്‍ഗ നിയമം അനുസരിച്ച് 60 ദിവസം ആയിരുന്നു കുറ്റപത്രം ഹാജരാക്കാനുള്ള സമയം. അതേസമയം അന്വേഷണ സംഘം കോടതിയില്‍ കൊടുത്ത അപേക്ഷയില്‍ സമയം നീട്ടി കൊടുത്തിരുന്നു. സെക്ഷന്‍ 302 ഉള്ളതിനാല്‍ 90 ദിവസത്തെ സമയം കുറ്റപത്രം നല്‍കാനായി ഉണ്ടെന്നും അഡ്വ പി രാജന്‍ പറഞ്ഞു.
കൊലപാതകംപോലുള്ള കുറ്റകൃത്യങ്ങള്‍ നടത്താനുള്ള മാനസികാവസ്ഥ അമീറുളിന് ഇല്ലായിരുന്നുവെന്ന് സഹോദരനായ ബഹറുള്‍ വ്യക്താമാക്കിയാതായും പി രാജന്‍ പറഞ്ഞു. വര്‍ഷങ്ങളായി കുടുംബവുമായി അമീറുളിന് ബന്ധമില്ലായിരുന്നു. കൊലപാതകത്തിന് മൂന്ന് മാസം മുമ്പാണ് അമീറുള്‍ പെരുമ്പാവൂരിലെത്തിയതെന്നും ബഹറുള്‍ പറഞ്ഞിട്ടുണ്ട്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷമായിരിക്കും ജാമ്യാപേക്ഷ നല്‍കുകയെന്നും പി രാജന്‍ പറഞ്ഞു. അതിനിടെ കാക്കനാട്ടെ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അമീറുളിനെതിരെയുള്ള കുറ്റപത്രം നല്‍കുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha