ക്ഷേത്രം, ഓണം വിഷയങ്ങളില്‍ ബിജെപി സിപിഎം ഏറ്റുമുട്ടലിന്: ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ അനുവദിക്കില്ല : കടകംപള്ളി സുരേന്ദ്രന്‍: മറുപടിയുമായി ബിജെപി

ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ല. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങളെന്നും ഇതുസംബന്ധത്തിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അകറ്റേണ്ടതുണ്ടെന്നും അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളെ സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ല. നാടിന്റെ മതേതര സ്വഭാവവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അമ്പലങ്ങളില്‍ തന്നെ ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ്സിന് നിര്‍ബന്ധമില്ലെന്ന് എം.ടി രമേശ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ മറുപടി.
ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായാണെന്ന് രമേശ് പറഞ്ഞു. അമ്പലങ്ങളില്‍ തന്നെ ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ്സിന് നിര്‍ബന്ധമില്ല. ശാഖ നടത്തുന്നതില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ആര്‍എസ്എസ് അത് പരിശോധിക്കും.
നിലവിളക്ക്, ഓണാഘോഷം എന്നിവയില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നിലപാട് ഹിന്ദുത്വത്തിന് എതിരാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് കോഴിക്കോട് പറഞ്ഞു.
https://www.facebook.com/Malayalivartha