അയ്യപ്പന്മാര്‍ മൂലം സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാനാകില്ലെന്ന് പറഞ്ഞിട്ടില്ല-ടി.എന്‍ സീമ

അയ്യപ്പഭക്തന്മാരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ തടസ്സമാകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സി.പി.എം നേതാവ് ടി.എന്‍. സീമ. പ്രസംഗത്തിനിടക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വാചകങ്ങള്‍ താന്‍ ഉദ്ധരിക്കുകയായിരുന്നു. ഇത് താന്‍ പറഞ്ഞതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ടി.എന്‍ സീമ പറഞ്ഞു.
തന്റേതെന്ന പേരില്‍ അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിച്ചു കൊണ്ട് ഹിന്ദുക്കളുടെ മൊത്തം സംരക്ഷകരായി ചമയുകയാണ് ചിലര്‍. അയ്യപ്പ ഭക്തന്മാരെ കുറിച്ചോ അവരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങളെ കുറിച്ചോ ഒരു ആക്ഷേപവും എനിക്കില്ല, സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അതാണ് തടസ്സമെന്ന വാദവും എനിക്കില്ല; എന്നാല്‍ അങ്ങനെയൊരു വാദം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനുണ്ട്. അദ്ദേഹം അയ്യപ്പ ഭക്തന്മാരെ കുറിച്ചു പറഞ്ഞ ആക്ഷേപങ്ങളും സംബന്ധിച്ചു ഇത്രയും ദിവസം നിശബ്ദത പാലിച്ചവര്‍ ഇപ്പോള്‍ എന്നെ വിമര്‍ശിക്കാന്‍ കാണിക്കുന്ന അത്യുത്സാഹത്തിന്റെ രാഷ്ട്രീയം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുമെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha