പെരുമ്പാവൂരിലും എടിഎം കുത്തിതുറന്നു പണം മോഷ്ടിക്കാന്‍ ശ്രമം, പ്രതികള്‍ രക്ഷപ്പെട്ടു

പെരുമ്പാവൂര്‍ വെങ്ങോലയില്‍ എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. പെരുമ്പാവൂര്‍ വെങ്ങോലയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. എടിഎം ന്റെ പുറം ചട്ട കുത്തിത്തുറന്ന് പണം മോഷ്ടിയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപായമണി മുഴങ്ങിയതിനാല്‍ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.
അലാറം മുഴകിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. പണം നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമീക നിഗമനം. പെരുബാവൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി നശിപ്പിക്കാതിരുന്നതിനാല്‍ പ്രതികളുടെ ചിത്രം പതിഞ്ഞിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha