ചരിത്രമാവാന്‍ ബിലാല്‍ വരുന്നു,മൂന്ന് കോടി ഡോളര്‍ മുതല്‍മുടക്കിയ അനിമേഷന്‍ ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി

മൂന്ന് കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഹോളിവൂഡിലേയും ഡിസ്‌നിയിലേയും 360 സാങ്കേതിക വിദഗ്ധരും ത്രീഡി അനിമേഷന്‍ രംഗത്തെ പ്രഗല്‍ഭരും കൈകോര്‍ത്ത ബിലാലിന്റെ സംഭവബഹുലമായ ചരിത്രം പറയുന്ന ആനിമേഷന്‍ സിനിമ സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനൊരുങ്ങി. പുതിയ തമുറയ്ക്കു നിരവധി ജീവിതപാഠങ്ങള്‍ ബിലാല്‍ നിന്ന് പകര്‍ന്ന് നല്‍കാനാകും എന്നുള്ളതുകാെണ്ടാണു ഇംഗ്ലീഷില്‍ തന്നെ അനിമേഷന്‍ ചിത്രം പുറത്തിറക്കിയിരിക്കുന്നതെന്ന് നിര്‍മാതാവ് അയ്മന്‍ ജമാല്‍ പറഞ്ഞു. സിനിമയുടെ അറബിക് പതിപ്പ് പുറത്തിറക്കാന്‍ അറബ് ചലച്ചിത്ര താരങ്ങളുമായി കരാര്‍ ഉണ്ടാക്കിയതായി അയ്മന്‍ പറഞ്ഞു.
ലോകത്തെ മുഴുവന്‍ കുട്ടികളോടും കുടുംബങ്ങളോടും സംവദിക്കാന്‍ സാധിക്കുന്ന വിധത്തിലാണു സിനിമയുടെ നിര്‍മാണം. ഒരുമനുഷൃന്റെ പൊള്ളുന്ന ജീവിതഗാഥയാണു ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്.
മക്കയിലെ അറബ് പ്രമാണിയായ ഉമയ്യത്ത് ബിന്‍ ഖലഫിന്റെ വീട്ടിലെ അടിമയായിരുന്നു ബിലാല്‍ ബിന്‍ റബാഹ്.നിശ്ചയദാര്‍ഢൃത്തിന്റെയും ധീരതയുടെയും മഹനീയ മാതൃകയായി ചരിത്രം വിശേഷിപ്പിച്ചു. അമേരിക്കയിലും യൂറോപൃന്‍ രാജൃങ്ങളിലുമെല്ലാം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയും വിധമാണു വിതരണം ക്രമീകരിച്ചിട്ടുള്ളത്. യുഎഇക്കു പുറമേ ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ലബനാന്‍, ജോര്‍ദാന്‍, ഒമാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലും സെപ്റ്റംബര്‍ എട്ടിനു ബിലാല്‍ പ്രദര്‍ശിപ്പിക്കും
.
https://www.facebook.com/Malayalivartha