എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍നിന്നു 2.5 കിലോ സ്വര്‍ണം പിടികൂടി

ദുബായിയില്‍നിന്നു ഗോവയിലെ പനാജി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് 2.5 കിലോ സ്വര്‍ണം പിടിച്ചെടുത്തു. വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നാണ് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ സ്വര്‍ണം പിടിച്ചെടുത്തത്.
70 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്നു കസ്റ്റംസ് ഔദ്യോഗിക വക്താവ് അറിയിച്ചു. വിമാനത്തില്‍ സ്വര്‍ണം എത്തിയതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha