സാറിന്റെ കലിപ്പ് പിഞ്ചു കുഞ്ഞിനോട് വേണ്ടിയിരുന്നോ ? വിശന്നു വലഞ്ഞ കുഞ്ഞിന് ഭക്ഷണം നല്കാന് സമ്മതിക്കാതെ റാന്നി സിഐ
ചെമ്പന്മുടിമലയിലെ ക്വാറിക്കെതിരെ ലൈസന്‍സിന് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ടയില്‍ റാന്നി സമരം നടന്നു വരികയാണ്. ചെമ്പന്മുടിയിലെ പാറഖനനത്തിനെതിരെ നടന്നു വരുന്ന സമരത്തിനിടയില്‍ എസ്ഐ യുടെ ക്രൂരത പിഞ്ചു കുഞ്ഞിനോടും. സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ നാറാണമൂഴി മാത്യു,റീന ദമ്പതികളുടെ ഇളയ മകള്‍ ബെല്ല റോസിനോടാണ് സിഐ ന്യൂമാന്റെ ക്രൂരത.
വിശന്ന് വലഞ്ഞ് അമ്മയുടെ അടുത്തേക്ക്പോയ ബെല്ല റോസിനെ സി ഐ കൈയ്ക്കു പിടിച്ചു പുറത്താക്കുകയായിരുന്നു. 'അമ്മ അകത്തു അറസ്റിലായതിനാല് കുഞ്ഞിനെ ഭക്ഷണം നല്കാന് അമ്മയുടെ അടുത്തേക്ക് വിടുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ അകത്തേക്ക് പ്രാവേശിപ്പിക്കാന് സിഐ സമ്മതിക്കാതെ കൈ പിടിച്ച് പുറത്താക്കുകയായിരുന്നു. സിഐയുടെ ഈ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
ഖനനം ആരംഭിച്ച പാറമടങ്ങള് ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പഞ്ചായത്ത് പാറഖനനം ചെയ്യാനുള്ള ലൈസന്‍സ് നല്‍കിയത്. എന്നാല്‍ ഈ രേഖകള്‍ വ്യാജമാണെന്നു ആരോപിച്ചാണ് സമരം നടന്നു വരുന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായ പാറമടകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha