ക്ഷേത്രത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട; ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കുമ്മനം രാജശേഖരന്‍

ക്ഷേത്രങ്ങളിലെ ശാഖാപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കുമ്മനം രാജശേഖരന്‍. ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി ഇടപെടേണ്ടതില്ല. ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമാണ്. പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിനോ ദേവസ്വം ബോര്‍ഡിനോ കൈമാറിയാല്‍ മതിയെന്നും കുമ്മനം വ്യക്തമാക്കി. ജാതി വേണ്ടെന്ന് പറയുന്നവര്‍ സംവരണാടിസ്ഥാനത്തില്‍ കിട്ടിയ എംഎല്‍എ സീറ്റ് രാജിവയ്ക്കണമെന്നും അത് പതിനാല് എംഎല്‍എമാര്‍ ആരായാലും രാജിയവയ്ക്കണമെന്നും കുമ്മനം പറഞ്ഞു.
ആയുധപ്പുരകളാകുന്നുവെന്നത് വെറുമൊരു ആരോപണമല്ല. ഏത് ക്ഷേത്രമാണ് ആയുധപ്പുര ആയതെന്ന് ആരോപണം ഉന്നയിച്ചവര്‍ കാണിച്ചുതരണമെന്നും, അവിടേക്ക് പോകാന്‍ താന്‍ തയ്യാറാണെന്നും കുമ്മനം പറഞ്ഞു. അദ്ദേഹത്തെ താന്‍ വെല്ലുവിളിക്കുകയാണെന്നും ക്ഷേത്രങ്ങളില്‍ ഒരുമിച്ച് റെയ്ഡ് നടത്താമെന്നും അദ്ദേഹം പറഞ്ഞു.
പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും അതിനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും കുമ്മനം പറഞ്ഞു.
https://www.facebook.com/Malayalivartha