രമേശ് ചെന്നിത്തലയ്ക്ക് പുതിയ സിപിഎം പ്രസ് സെക്രട്ടറി

കോണ്‍ഗ്രസ് നേതാവായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇടതുപക്ഷ വിശ്വാസിയായ പ്രസ് സെക്രട്ടറി. മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ബി.പി പവനനെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായി നിയമിച്ചത്. ഇപ്പോഴുള്ള പ്രസ് സെക്രട്ടറി ഹബീബിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി മാറ്റി നിയമിച്ചു.
രമേശ് ചെന്നിത്തലയെ ഉപദേശിക്കുകയാണ് പവനന്റെ ജോലി. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഇടതു അനുഭാവിയാണ് പവനന്‍. കേരള കൗമുദി ലേഖകനായിരിക്കെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയ നിരവധി വാര്‍ത്തകള്‍ അദ്ദേഹം പുറത്തു കൊണ്ടു വന്നിട്ടുണ്ട്. വാര്‍ത്തകളെല്ലാം ഇടതുപക്ഷത്തെ സഹായിക്കുന്നതായിരുന്നു.
രമേശ് പ്രതിപക്ഷ നേതാവായ കാലത്തു തന്നെ പവനന്‍ പ്രസ് സെക്രട്ടറിയാകുമെന്നു കേട്ടിരുന്നെങ്കിലും ഇപ്പോഴാണ് നിയമനമുണ്ടായത്. പവനനെ പോലൊരു പേരു കേട്ട കമ്മ്യൂണിസ്റ്റൂകാരനെ പ്രസ് സെക്രട്ടറിയായി നിയമിക്കുന്നതില്‍ കോണ്‍ഗ്രസിലുണ്ടായ കലിപ്പുകളാണ് കാലതാമസത്തിന് ഇടയാക്കിയത്. എന്നാല്‍ സകല എതിര്‍പ്പുകളും മറി കടന്ന് പവനനെ പ്രസ് സെക്രട്ടറിയാക്കാന്‍ രമേശ് തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് അദ്ദേഹം യാതൊരു കൂടിയാലോചനകളും കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയിരുന്നില്ല.
രമേശിന്റെ കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റോ ഉമ്മന്‍ചാണ്ടിയോ ഇപ്പോള്‍ ഇടപെടാറുമില്ല.
രമേശ് കെപിസിസി പ്രസിഡന്റായിരുന്ന കാലം മുതല്‍ ഒപ്പമുണ്ടായിരുന്ന ആളാണ് ഹബീബ്. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തും അദ്ദേഹമായിരുന്നു പിആര്‍ഒ എന്നാല്‍ പിആര്‍ഒ സ്ഥാനത്ത് നിന്നും പൊടുന്നനെ ഹബീബിനെ മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha