കറുകുറ്റിയില്‍ ട്രെയിന്‍ അപകടത്തിന് കാരണം ട്രാക്കിലെ വിള്ളല്‍ തന്നെയെന്ന് റയില്‍വെ

കറുകുറ്റിയിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം ട്രാക്കിലെ വിള്ളല്‍ തന്നെയെന്ന് റയില്‍വെ. ട്രെയിനിന്റെ കോച്ചുകള്‍ക്കോ വീലുകള്‍ക്കോ തകരാര്‍ കണ്ടെത്താനായില്ല. ട്രാക്കിലെ വിള്ളല്‍ യഥാസമയം കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്നും റയില്‍വേ അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസിന്റെ 12 കോച്ചുകള്‍ അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളം തെറ്റിയതു സംബന്ധിച്ച അന്വേഷണം ഏറെ മുന്നേറിക്കഴിഞ്ഞു. അട്ടിമറിസാധ്യത ആദ്യംതന്നെ റയില്‍വേ തള്ളിക്കളഞ്ഞിരുന്നു. പാളത്തിലെ വിള്ളല്‍ തന്നെയാണ് അപകടകാരണം.
അപകടത്തില്‍ പെട്ട ട്രെയിനിന്റെ കോച്ചുകള്‍അത്ര പഴയതല്ല. മൂന്നുവര്‍ഷം മുതല്‍ 21 വര്‍ഷംവരെയാണ് വിവിധ കോച്ചുകളുടെ പഴക്കം. 25 വര്‍ഷം വരെ കോച്ചുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. പരിശോധനയില്‍ അപകടത്തില്‍ പെട്ട കോച്ചുകള്‍ക്കോ വീലുകള്‍ക്കോ തകരാറില്ലെന്ന് വ്യക്തമായി. അപകടം നടന്ന പ്രദേശത്തെ പാളത്തിന്റെ സുരക്ഷ പരിശോധിക്കാന്‍ ഉത്തരവാദിത്വമുള്ള പെര്‍മിനന്റ് വേ ഇന്‍സ്‌പെക്ടര്‍ക്ക് വീഴ്ചപറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്. ട്രാക്കിന്റെ ഉള്ളിലുള്ള വിള്ളലാണെങ്കിലും പരിചയസമ്പത്തുള്ളവര്‍ക്ക് ചുറ്റികയുപയോഗിച്ച് തട്ടുമ്പോഴുള്ള ശബ്ദത്തിന്റെ വ്യത്യാസമനുസരിച്ച് തിരിച്ചറിയാന്‍ കഴിയേണ്ടതാണ്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് അപകടകാരണം സംബന്ധിച്ച അന്തിമറിപ്പോര്‍ട്ട് ഏഴുദിവസത്തിനകം തയ്യാറാകും.
https://www.facebook.com/Malayalivartha