വൈദ്യുതി വകുപ്പിന്റെ ചടങ്ങുകളില്‍ ഇനി പൂച്ചെണ്ടുകള്‍ക്ക് പകരം എല്‍. ഇ. ഡി.ബള്‍ബുകള്‍ നല്‍കണമെന്ന് വൈദ്യുതി മന്ത്രി

വൈദ്യുതി വകുപ്പിന്റെ ചടങ്ങുകളില്‍ പൂച്ചെണ്ടുകള്‍ക്ക് പകരം എല്‍. ഇ. ഡി.ബള്‍ബുകള്‍ കൊടുക്കണമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു. ഇന്നലെ വൈകിട്ട് ഫെയ്‌സ് ബുക്കിലാണ് അദ്ദേഹം നിര്‍ദ്ദേശം അവതരിപ്പിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ നൂറ് കണക്കിന് ലൈക്കുകള്‍ കിട്ടിയതോടെ സംഗതി ഔദ്യോഗികമാക്കിയാലെന്തെന്നാണ് ആലോചന.
ഊര്‍ജ്ജ സംരക്ഷണത്തിനായി എല്‍ഇഡി ബള്‍ബുകള്‍ പ്രോത്സാഹിപ്പിക്കുന്നസര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. പരിസ്ഥിതിയുടെ സൗഹൃദം കൂടി കണക്കിലെടുത്താണ് ഇത്തരത്തിലുള്ള തീരുമാനമെന്നും വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും, ഇനി എല്‍ഇഡി ബള്‍ബുകള്‍ സമ്മാനിക്കുന്നതിനെ കുറിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാഞ്ഞങ്ങാട് സബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനവേളയിലാണ് ഇത്തരത്തില്‍ ഒരു സാധ്യതയെ കുറിച്ച ആദ്യമായി ആലോചിച്ചതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha