അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സിഡ്‌കോ മുന്‍ എംഡിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. സിഡ്‌കോയില്‍ നിയമനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന ആരോപണത്തില്‍ വിജിലന്‍സ് ത്വരിത പരിശോധന നടത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ 23 ലക്ഷം രൂപ അനധികൃതമായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.
https://www.facebook.com/Malayalivartha