സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി. 21,000 രൂപയായാണ് ബോണസ് പരിധി ഉയര്‍ത്തിയത്. നേരത്തെ ഇത് 18,000 രൂപ ആയിരുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബോണസ് പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത്.
അതേസമയം, ബോണസ് തുകയും ഉല്‍സവബത്ത തുകയും കൂട്ടിയിട്ടില്ല. നിലവില്‍ 3,500 രൂപയാണ് ബോണസ് തുക.
അംഗന്‍വാടി ജീവനക്കാരുടെ ഉത്സവബത്ത ആയിരം രൂപയില്‍ നിന്ന് 1100 രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യസാമൂഹ്യക്ഷേമ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
48 സര്‍ക്കാര്‍ സീനിയര്‍ പ്‌ളീഡര്‍മാരെ നിയമിക്കാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായധനം അനുവദിക്കുന്നതിന്റെ അധികാരപരിധി ഉയര്‍ത്തി. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാം. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25000 രൂപ വരെ അനുവദിക്കാം. നിലവില്‍ 5000 രൂപയായിരുന്നു. ജില്ലാകലക്ടര്‍ക്ക് 10000 രൂപ വരെ അനുവദിക്കാം.
https://www.facebook.com/Malayalivartha