ആറന്മുള വിമാനത്താവളം തത്വത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു, പരിസ്ഥിതി ആഘാത പഠനത്തിനുള്ള ഉത്തരവും പിന്‍വലിക്കുന്നു.

ആറന്മുള വിമാനത്താവള വിഷയത്തില്‍ നിലപാടു തിരുത്തി കേന്ദ്രസര്‍ക്കാര്‍. വിമാനത്താവളത്തിനു നല്‍കിയ അനുമതി പിന്‍വലിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
ആറന്മുള വിമാനത്താവളത്തിന് നല്‍കിയ തത്വത്തിലുള്ള അനുമതി പിന്‍വലിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.അഞ്ചു വര്‍ഷം മുമ്പ് നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഒപ്പിട്ടു കഴിഞ്ഞു. അച്യുതാനന്ദന്‍ സര്‍ക്കാര്‍ തത്വത്തില്‍ പദ്ധതിക്ക് നല്‍കിയ അനുമതി കൂടി പിന്‍വലിക്കുന്നതോടെ ഈ വിഷയത്തില്‍ സിപിഐ-എമ്മിന് ക്ലീന്‍ ചിറ്റാകും. പിന്നെ ധൈര്യമായി കെജിഎസിന് പരിസ്ഥിതി ആഘാത പഠനത്തിന് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കഴിയും.
വലതു മാറി ഇടതിലെത്തിയ മുന്‍ പ്ലാനിങ് ബോര്‍ഡ് അംഗം ഫിലിപ്പോസ് തോമസ് നിര്‍ദേശിച്ച ആശയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഭരണത്തില്‍ കയറുന്നതിന് മുന്‍പ് വിമാനത്താവള വിരുദ്ധസമരത്തിന് നേതൃത്വം നല്‍കിയിരുന്ന സിപിഐ(എം) ഭരണം കിട്ടിക്കഴിഞ്ഞതോടെ ഈ വിഷയത്തില്‍ മൗനം പാലിച്ചൂവരികയായിരുന്നു. മാത്രവുമല്ല, പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം വേണമെന്ന് ആറന്മുളയില്‍ മത്സരിച്ച വീണാ ജോര്‍ജും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കെജിഎസിന് അനുമതി നല്‍കിയത്. പിന്നീട് ഒരിക്കല്‍ നിഷേധിച്ച അനുമതി പ്രതിരോധ മന്ത്രാലയം കൂടി നല്‍കിയതോടെ സംസ്ഥാന ബിജെപി ഘടകം റിവേഴ്സ് ഗിയറിലായി. പ്രതിരോധ മന്ത്രാലയത്തിന് അനുമതി കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് നല്‍കിയത്. ഈ വിവരം സംസ്ഥാന ബിജെപി ഘടകം അറിഞ്ഞെങ്കിലും രഹസ്യമാക്കി വച്ചു. അടുത്തിടെ ഇക്കാര്യം പുറത്തായതോടെ ബിജെപിക്ക് പറഞ്ഞു നില്‍ക്കാനുള്ള രണ്ടു പോയിന്റുകളായിരുന്നു വ്യവസായ മേഖലാ പ്രഖ്യാപനവും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അനുമതി നിലനില്‍ക്കുന്നതും.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും വ്യവസായ മേഖലാ പ്രഖ്യാപനവും നിലനില്‍ക്കുന്നതു കൊണ്ടാണ് കേന്ദ്രം പാരിസ്ഥിതിക പഠനത്തിന് അനുമതി നല്‍കിയതെന്ന് പറഞ്ഞ് ബിജെപിയും കുമ്മനം രാജശേഖരനും തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ സിപിഐ(എം) പിന്നാക്കം പോയി. ബിജെപിയെ മാത്രമായി വിമാനത്താവള വിഷയത്തില്‍ എതിര്‍ക്കാന്‍ പറ്റില്ലെന്ന് വന്നതോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മനസില്ലാ മനസോടെ വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha