Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ഓട്ടം ഒളിംമ്പിക്‌സില്‍ ആയിരുന്നെങ്കില്‍...സയിദ് ഷറഫുദീന്‍ ജിഫ്രി 'പാവങ്ങളുടെ ഉസൈന്‍ ബോള്‍ട്ടെ'ന്നു പരിഹസിച്ചു സോഷ്യല്‍ മീഡിയ

31 AUGUST 2016 05:45 PM IST
മലയാളി വാര്‍ത്ത

ഇടത്തുമാറി ഞെരിഞ്ഞമര്‍ന്ന് എല്ലാ ചുവടും മാറിയിട്ടും ഒടുവില്‍ തല്ല്തലയില്‍ എത്തിയാല്‍ 18മത്തെ അടവ്.
'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന സത്യന്‍ ചിത്രത്തിലെ രംഗം ശരിക്കും കേരള രാഷ്ട്രീയത്തില്‍ സംഭവിച്ചത് ആഘോഷിക്കുകയാണു സൈബര്‍ ലോകം. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ തിങ്കളാഴ്ച കോഴിക്കോട്ട് നടന്ന മാര്‍ച്ചിനിടെയാണ് സംഭവം.
കോഴിക്കോട്ടെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്കായിരുന്നു പാഠപുസ്തക വിതരണം വൈകിയതിലുള്ള മാര്‍ച്ച്. ജാഥ നയിച്ചെത്തി ഉശിരോടെ പ്രസംഗിച്ചത് എംഎസ്എഫ് നേതാവ് സയ്യിദ് ഷറഫുദീന്‍ ജിഫ്രിയായിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെ കുറച്ചു സമരക്കാര്‍ മറ്റൊരു വഴിയിലൂടെ ഓഫീസിനുള്ളില്‍ കടന്ന് അവകാശപത്രിക സമര്‍പ്പിച്ചു. ബാരിക്കേഡ് കടന്ന് പുറത്തു വരണമെന്ന് പ്രവര്‍ത്തകര്‍ വാശിപിടിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുമായി. ഇതോടെ പൊലീസ് ലാത്തി വീശി.
പൊലീസുകാര്‍ ലാത്തി എടുത്തതോടെയാണു സത്യന്‍ അന്തിക്കാടു ചിത്രത്തിലെ രംഗം ശരിക്കും കണ്ടത്. അയ്മനം സിദ്ധാര്‍ഥിന്റെ ഓട്ടം ജിഫ്രി ഏറ്റെടുക്കുകയായിരുന്നു. ഫഹദ് ഫാസില്‍ ആയിരുന്നു ചിത്രത്തിലെ അയ്മനം. ജിഫ്രി അതിലും മികച്ച ഓട്ടമായിരുന്നുവെന്നാണു സൈബര്‍ ലോകം വിലയിരുത്തുന്നത്. ഉശിരന്‍ പ്രസംഗത്തിനൊടുവിലാണു നേതാവിന്റെ ഓട്ടമെന്നതും ചിരി പടര്‍ത്താന്‍ ഇടയാക്കി.
'മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന് കൃത്യമായ ചരിത്രമുണ്ട്. ഞങ്ങള്‍ സമരത്തിനിറങ്ങിയാല്‍ വിജയം കണ്ടേ ഞങ്ങള്‍ മടങ്ങാറുള്ളൂ. പിന്തിരിഞ്ഞോടിയ ചരിത്രം ഞങ്ങള്‍ക്കില്ല. തിരിഞ്ഞോടാന്‍ ഞങ്ങള്‍ സമരത്തിന് വരികയുമില്ല. പാഠപുസ്തകം ഇന്നുവരെ വിതരണം ചെയ്യാത്ത കേരള സര്‍ക്കാരിന്റെ തെറ്റായ സമീപനത്തെ തിരുത്തുന്നത് വരെ ഞങ്ങളീ സമരരംഗത്ത് ഉണ്ടാകും....' എന്നു പറഞ്ഞ നേതാവ് തൊട്ടുപിന്നാലെ സ്ഥലം കാലിയാക്കുകയായിരുന്നു. പൊലീസ് ലാത്തി പുറത്തെടുത്തതിന് പിന്നാലെ എല്ലാവര്‍ക്കും മുമ്പ് എംഎസ്എഫ് നേതാവ് ശരവേഗത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീഡിയോ വൈറലായതോടെ 'പാവങ്ങളുടെ ഉസൈന്‍ ബോള്‍ട്ട്' എന്ന വിശേഷണവും ചിലര്‍ നേതാവിന് ചാര്‍ത്തി നല്‍കി. അടി വന്നാല്‍ തോമസുകൂട്ടീ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നില്‍ കൂടുതല്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അപൂര്‍വ നേട്ടം  (45 minutes ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍...   (57 minutes ago)

ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 5.30 ഓടെ കൊച്ചിയിലായിരുന്നു അന്ത്യം....  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗും ഉഭയകക്ഷി ചര്‍ച്ച നടത്തി...  (1 hour ago)

സ്ത്രീ മരണത്തിന് കീഴടങ്ങി  (1 hour ago)

സമ്മാനങ്ങളെച്ചൊല്ലി തര്‍ക്കം.... ഒടുവില്‍ കൊലപാതകം  (1 hour ago)

യാത്രയ്ക്കിടെ ബാഗിലുണ്ടായിരുന്ന 20 പവന്  (2 hours ago)

നിങ്ങളുടെ ഈയാഴ്ച ഇങ്ങനെ....  (2 hours ago)

വിജയക്കുതിപ്പുമായി റയല്‍ മാഡ്രിഡ്....  (2 hours ago)

ക്യാമറാമാന്‍ അന്തരിച്ചു  (2 hours ago)

മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ല...!ഷാജൻ സ്‌കറിയയ്ക്ക് നേരേ ഉണ്ടായ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ..  (2 hours ago)

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ...  (3 hours ago)

ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം...  (3 hours ago)

പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി  (3 hours ago)

ട്രംപ് മരിച്ചു..?! കൊന്നത് ഇന്ത്യ..? പ്രസിഡന്റ് അപ്രത്യക്ഷം..! #trumpisdead അമേരിക്കയിൽ കത്തിപടരുന്നു..!!  (3 hours ago)

Malayali Vartha Recommends