കൈയിട്ടു വാരാവുന്നതിന്റെ അടിസ്ഥാനത്തില്‍ കോഴ, കോടികളുടെ അടിസ്ഥാനത്തില്‍ നിയമനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്, പൊതു സ്ഥാപനങ്ങളിലെ എംഡിമാരുടെ നിയമനം വിവാദത്തില്‍

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡി മാരെ നിയമിക്കുന്നതിന് സ്ഥാനത്തിനനുസരിച്ച് കോടികള്‍ വരെ കോഴ ആവശ്യപ്പെടുന്നതിയി വാര്‍ത്ത. അഴിമതി നടത്തുന്നതിനുള്ള സാധ്യത അനുസരിച്ച് കോഴയുടെ നിലവാരത്തിലും മാറ്റം. കൂടുതല്‍ അഴിമതി സാധ്യതയുള്ള സ്ഥാപനങ്ങളിലെ എംഡി മാരെ നിയമിക്കുന്നതിന് കോടികളും, കുറവ് സാധ്യതയുള്ള സ്ഥാപനങ്ങളിലേക്ക് ലക്ഷണങ്ങളുമാണ് കോഴ ആവശ്യപ്പെടുന്നതെന്നുമാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ഫീഡ്‌സ് പോലെ കമ്മിഷന്‍ ഏറെ കിട്ടുന്ന സ്ഥാപനങ്ങളില്‍ നിയമനത്തിന് ചോദിക്കുന്നത് 75 ലക്ഷം മുതല്‍ ഒരു കോടി വരെ.
സംസ്ഥാനത്തെ 83 പൊതുമേഖലാ സ്ഥാപനങ്ങളിലും എം.ഡിമാരെ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചപ്പോള്‍ 2000 പേര്‍ അപേക്ഷിച്ചു. 60 വയസ് വരെ ഉള്ളവര്‍ക്ക് അപേക്ഷിക്കാമായിരുന്നു. എം.ഡിമാര്‍ക്ക് 65 വയസ് വരെ തുടരാം. സ്‌ക്രീനിംഗ് കമ്മിറ്റി ഇവരില്‍ നിന്ന് 65 പേരെ ഇന്റര്‍വ്യൂവിന് തിരഞ്ഞെടുത്തു. ഇന്റര്‍വ്യൂ ഈ മാസം 6, 7, 8 തീയതികളില്‍ നടക്കാനിരിക്കെയാണ് മുന്‍ മന്ത്രിയും പ്രമുഖ ദേശീയ പാര്‍ട്ടി നേതാവിനേയും നേതാവിന്റെ മകനെതിരെയും ആരോപണം ഉയരുന്നത്.
കേന്ദ്ര - സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ എം.ഡിമാരായോ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികകളിലോ ജോലി ചെയ്യുന്നവര്‍ക്ക് തല്‍ സ്ഥാപനങ്ങളിലെ എംഡി മാരുടെ തസ്തികകളിലേക്ക് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ ഇതുവരെയുള്ള നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ എല്ലാം തന്നെ കാറ്റില്‍ പറത്തി മുന്‍ എം.ഡിമാരെയും എല്ലാ യോഗ്യതയുമുള്ള ജനറല്‍ മാനേജര്‍മാരെയും ഒഴിവാക്കിയെന്നാണ് ആക്ഷേപം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി രൂപീകരിച്ചിട്ടുള്ള റിയാബിന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയാണ് ഇന്റര്‍വ്യൂവിന് തിരഞ്ഞെടുത്തത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി ചെയര്‍മാനായ ഇന്റര്‍വ്യൂ ബോര്‍ഡില്‍ അഞ്ച് വിജിലന്‍സ് കേസിലെ പ്രതിയും അംഗമാണ്. അംഗമായതാവട്ടെ, റിയാബിന്റെ പ്രതിനിധിയായും. ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായിരുന്ന് നടത്തിയ അഴിമതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഇയാളുടെ പേരില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha