പിള്ളക്ക് ശേഷം ബാബു, തെളിവുകള്‍ പ്രതികൂലം

ആര്‍ ബാലകൃഷ്ണപിള്ളക്ക് ശേഷം അഴിമതി കുറ്റത്തിന് ജയിലിലാവുന്ന മുന്‍മന്ത്രി എന്ന അംഗീകാരം കെ ബാബുവിന് വൈകാതെ ലഭിക്കും. കാരണം ഏറ്റവും നിര്‍ണായകമായ ഒരു രേഖയാണ് ബാബുവിന്റെ വീട്ടില്‍ നിന്നും വിജിലന്‍സ് സംഘത്തിന് ലഭിച്ചിരിക്കുന്നത്.
കല്ലുവാതുക്കല്‍ മദ്യ ദുരന്തകേസില്‍ മദ്യരാജാവ് ആയിരുന്ന മണിച്ചന്റെ വീട്ടില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച മാസപ്പടി ഡയറിക്ക് സമാനമാണ് ബാബുവിന്റെ വീട്ടില്‍ നിന്നും ലഭിച്ച രേഖ.
ബാബുവിന് പണം നല്‍കിയ ബാര്‍ ഉടമകളുടെ പേരുകളും നല്‍കിയ തുകയും രേഖപ്പെടുത്തിയ പട്ടികയാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. പട്ടികയില്‍ പേരുള്ള ബാര്‍ ഉടമകളെ വിജിലന്‍സ് തിങ്കളാഴ്ച മുതല്‍ ചോദ്യം ചെയ്തു തുടങ്ങും.
ബാറുടമ അസോസിയേഷന്റെ രഹസ്യബുക്കിലും യുഡിഎഫ് നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ തെളിവുകള്‍ ലഭ്യമാണ്. അതിന്റെ ഫോട്ടോകോപ്പിയും വിജിലന്‍സ് ശേഖരിച്ചു കഴിഞ്ഞു. ഇതും ബാബുവിന്റെ വീട്ടില്‍ നിന്നും ലഭിച്ച രേഖയും ഒന്നാണെന്നതാണ് കെ ബാബുവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബാബു 10 കോടി വാങ്ങിയെന്നായിരുന്നു നേരത്തെ ബിജു രമേശ് വെളിപ്പെടുത്തിയത്.
ബാബുവിന് പണം എത്തിക്കാന്‍ സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥര്‍ ഇടനില നിന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ബാബുവിനെതിരെ നേരത്തെ ത്വരിത പരിശോധന നടത്തിയ ഉദ്യോഗസ്ഥരെയും പോലീസ് ചോദ്യം ചെയ്യും. ഇതില്‍ എസ് പി നിശാന്തിനിയെയും വിജിലന്‍സ് ചോദ്യം ചെയ്യുംയ കെ എല്‍ ആന്റണി, ആര്‍ നിശാന്തിനി രമേശ് എന്നിവരെയാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യുക. ഇതില്‍ മുന്നു പേരും കെ ബാബുവിനെ കുറ്റവിമുക്തനാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കും.
തെളിവുകള്‍ ബാബുവിന് എതിരായ പശ്ചാത്തലത്തില്‍ ബാബുവിന് അഴിക്കുള്ളില്‍ വഴി തുറക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha