അഴിമതിക്കേസില്‍ മലബാര്‍ സിമെന്റ്‌സ് എംഡി കെ പദ്മകുമാര്‍ അറസ്റ്റില്‍; അറസ്റ്റ് ചെയ്തത് വിജിലന്‍സ്; പദ്മകുമാര്‍ എട്ടുകേസുകളില്‍ പ്രതി; നിയമനവും വിവാദത്തില്‍

റെയ്ഡ് കഴിഞ്ഞ് അഴിമതിക്കാര്‍ക്ക് ജയില്‍ ഒരുക്കി വിജിലന്‍സ്. മലബാര്‍ സിമെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ പദ്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. എട്ടോളം കേസുകളില്‍ പ്രതിയായ പദ്മകുമാറിനെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്.
മലബാര്‍ സിമെന്റ്‌സില്‍ ഫ്‌ളൈ ആഷ് ഇറക്കുമതി, ഡീലര്‍ഷിപ്പ്, സിമെന്റ് വില്‍പന നടത്തുന്ന ഏജന്‍സികള്‍ക്ക് ഇളവു നല്‍കിയ ഇനത്തില്‍ നഷ്ടമുണ്ടാക്കി എന്നിവയാണു പദ്മകുമാറിനെതിരായ പ്രധാനപ്പെട്ട കേസുകളില്‍. ഇതില്‍ പല കേസുകളും കഴിഞ്ഞദിവസമാണു രജിസ്റ്റര്‍ ചെയ്ത്.
നേരത്തേ, പദ്മകുമാറിന്റെ നിയമനവും വിവാദത്തിലായിരുന്നു. ഇക്കാര്യത്തിലും കേസുണ്ട്. ഈ കേസില്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജി സി ജയച്ചന്ദ്രന്‍ കഴിഞ്ഞദിവസം ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു.
പൊതുമേഖലാ ഓഡിറ്റ് ബോര്‍ഡ് സെക്രട്ടറിയായി പ്രവര്‍ത്തികവേയാണു പദ്മകുമാറിനെ മലബാര്‍ സിമെന്റ്‌സ് എംഡിയായി നിയമിച്ചത്. ഇരു തസ്തികകളിലേക്കും പദ്മകുമാറിനു മതിയായ യോഗ്യതയില്ലെന്നാണു പരാതി. മാധ്യമപ്രവര്‍ത്തകനായ റിയാസ് കുട്ടമശേരി സമര്‍പ്പിച്ച പരാതിയിലാണ് ഈ കേസില്‍ വിജിലന്‍സ് നടപടിയുണ്ടായത്.
https://www.facebook.com/Malayalivartha