Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രൂര കൊലപാതകത്തിന് ഏഴു വയസ് , അധ്യാപികയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ ഡിങ്കന്‍ ശശി ഇപ്പോഴും ഒളിവില്‍, തുമ്പ് കിട്ടാതെ പോലീസ്

06 SEPTEMBER 2016 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ഏഴുവര്‍ഷം കഴിഞ്ഞു ആ ക്രൂര കൊലപാതകം നടന്നിട്ട്. ഇതുവരെയും കേസിലെ പ്രതിയും അധ്യാപികയുടെ ഭര്‍ത്താവുമായ ശശീന്ദ്രനെ കണ്ടെത്താനാവാതെ പോലീസ് വട്ടം കറങ്ങുന്നു. ഇയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും കണ്ടെത്തിയിട്ടില്ല കേരളാ പോലീസ്.

2009 സെപ്റ്റംബര്‍ അഞ്ചിനാണ് കണ്ണൂര്‍ സിറ്റി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഉരുവച്ചാല്‍ ചന്ദ്രപുരത്തില്‍ എ.വി.ഹേമജ (45)യെ ഓമ്നി വാനില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ശശീന്ദ്രന്‍ എന്ന ഡിങ്കന്‍ ശശി സംഭവത്തിനുശേഷം സ്വന്തം മൊബൈല്‍ ഉപേക്ഷിച്ച് വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. അധ്യാപികയായ ഹേമജയെ ഏഴുവര്‍ഷം മുമ്പ് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ ഭര്‍ത്താവ് ശശീന്ദ്രനെ കണ്ടെത്താന്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ചുമതലയേറ്റു.

ഹേമജയുടെ കൊലയാളിയെ കണ്ടെത്തുന്നതിനായി പോലീസ് ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ് വിവിധ സിഐമാര്‍ അന്വേഷിച്ച കേസ് ഇപ്പോള്‍ കണ്ണൂര്‍ ഡിവൈഎസ്പി ഏറ്റെടുത്തത്. . പ്രധാന പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ചിരുന്നു. സ്‌കൂളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് നിരവധി സമരങ്ങളും നടത്തി. അതിന്ന് ശേഷമാണു കേസന്വേഷണം പുതിയ സംഘം ഏറ്റെടുത്തത്. മൂന്നുമാസത്തിനുള്ളില്‍ കേസിന് തുമ്പുണ്ടാക്കുമെന്ന പോലീസിന്റെ വാക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ യാഥാര്‍ഥ്യമാകാത്തതില്‍ ഹേമജയുടെ ബന്ധുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്.

കൂട്ടുപ്രതി ആലക്കോട് വെള്ളാട് സ്വദേശി ടി.എന്‍.ശശിയെ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയിരുന്നു. ശശിയില്‍നിന്നാണ് കൃത്യം നിര്‍വഹിച്ചത് ഹേമജയുടെ ഭര്‍ത്താവാണെന്ന വിവരം ലഭിച്ചത്. സംഭവത്തിനുശേഷം നാട്ടിലുള്ള ആരുമായും ഇയാള്‍ ബന്ധപ്പെടാതിരുന്നതും ഇയാളുടെ പേരിലുള്ള സ്വത്ത് അടുത്ത ദിവസം ഒരു സ്ത്രീ വില്പന നടത്തിയതും ഇയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്. എന്നാല്‍ ഇയാള്‍ മരിച്ചുവെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

വീടിനടുത്തായി ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപം നിര്‍ത്തിയിട്ട വാനിലാണ് ഹേമജയുടെ മൃതദേഹം കാണപ്പെട്ടത്. ഹേമജയുടെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ ശശീന്ദ്രനെ ഏല്‍പ്പിച്ചിരുന്നതായി അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതു തിരിച്ചുനല്‍കാന്‍ ഹേമജ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെയാണ് കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പോകാനെന്നു പറഞ്ഞ് ഇയാള്‍ ഹേമജയുമായി വാനില്‍ പുറപ്പെട്ടത്. കൈയില്‍ കരുതിയ വാക്കത്തി ഉപയോഗിച്ചാണ് ശശീന്ദ്രന്‍ കൊല നടത്തിയതെന്ന് കൂട്ടുപ്രതിയായ ശശി പോലീസിന് മൊഴി നല്‍കിയിരുന്നു. കേസന്വേഷണം സിബിഐക്കോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്ന ആവശ്യവുമായി കര്‍മസമിതി കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, പ്രതിയെ തിരിച്ചറിഞ്ഞതിനാല്‍ ഇത്തരമൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷണം കാര്യക്ഷമമാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അന്വേഷണത്തിന്റെ തുടക്കത്തില്‍ ചുമതലയുണ്ടായിരുന്ന സിറ്റി സിഐമാരെ അടിക്കടി സ്ഥലംമാറ്റിയതോടെ പ്രതിക്കായുള്ള അന്വേഷണം വഴിമുട്ടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (19 minutes ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (29 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (44 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (1 hour ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (1 hour ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (2 hours ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

Malayali Vartha Recommends