ജോലി സമയത്ത് ഓണാഘോഷം നടത്തരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ഓണാഘോഷം

ജോലി സമയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നടത്തരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പിന്തള്ളി സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഓണപരിപാടികള്‍ നടന്നത്. പത്ത് മണിയ്ക്ക് ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്. പൂക്കള മത്സരവും ഇതിനോടനുബന്ധിച്ച് നടന്നു.
ജോലി സമയത്ത് ഓണാഘോഷം നടത്തരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം തികച്ചും അപ്രായോഗികമാണെന്നും നഷ്ടപ്പെട്ട സമയം വൈകീട്ട് അരമണിക്കൂര്‍ അധികം ജോലി ചെയ്ത് പരിഹരിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു. ചടങ്ങില്‍ ചില മന്ത്രിമാരും പങ്കെടുത്തു.
https://www.facebook.com/Malayalivartha