ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബോംബാക്രമണം

കുന്നുകുഴിയിലെ ബിജെപി സംസ്ഥാന കമ്മിറ്റിക്കു നേരെ നടന്‍ ബോംബാക്രമണം. രാത്രി 12 മണിയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഓഫിസിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഓഫിസില്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.
സ്‌ഫോടനത്തിനു ശേഷം ശബ്ദം കേട്ട് ഓഫിസിനുള്ളിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തിറങ്ങിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞു മ്യൂസിയം എസ്‌ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ പൊലീസ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമായില്ല. വിവരമറിഞ്ഞു ബിജെപി പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടി. കഴിഞ്ഞ ദിവസം തൈക്കാട് സിപിഎം പാര്‍ട്ടി ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തിന് തിരിച്ചടിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha