മമ്മൂട്ടിയെ ചേട്ടനെന്ന് വിളിച്ചതിന് പിന്നാലെ മന്ത്രി ശൈലജയെയും ചേച്ചിയാക്കി കടന്നപ്പള്ളി

നടന്‍ മമ്മൂട്ടിയെ ചേട്ടനെന്ന് വിളിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ ശൈലജയെയും ചേച്ചിയാക്കി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരില്‍ ടൂറിസം വകുപ്പും ഡി.ടി.പി.സി. യും ചേര്‍ന്ന് സംഘടിപ്പിച്ച 'പൊന്നോണം 2016' പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ ഈ ചേച്ചി വിളി.
'ആരോഗ്യമന്ത്രി കെ.കെ.ശൈലജ ചേച്ചി ടീച്ചര്‍' എന്നാണ് കടന്നപ്പള്ളി ശൈലജയെ അഭിസംബോധന ചെയ്തത്. സദസ്സിലുള്ളവരും മന്ത്രിയും ഇത് കേട്ട് ചിരിച്ചിട്ട് പോലും കടന്നപ്പള്ളി യാതൊരു കൂസലുമില്ലാതെ തന്റെ പ്രസംഗം തുടര്‍ന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയെ മന്ത്രി കടന്നപ്പള്ളി ചേട്ടനെന്ന് വിളിച്ചിരുന്നു. 'എന്നെയും എന്റെ മകനെയും ചേട്ടനെന്ന് വിളിക്കുന്ന ഇത്രയും പ്രായമുള്ള അനിയനെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നാണ്' മമ്മൂട്ടി അന്ന് രസകരമായി പ്രതികരിച്ചത്.
എല്ലാവരെയും ചേട്ടനും ചേച്ചിയുമാക്കുന്ന ഈ കുഞ്ഞനിയന്‍ മന്ത്രിയുടെ പ്രായം 72 വയസ്സാണ്. സംസ്ഥാന മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി കൂടിയിണിദ്ദേഹം. മുമ്പ് 2009 മുതല്‍ 2011 വരെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയുമായിരുന്നു ഇദ്ദേഹം.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തിയാണ് കടന്നപ്പള്ളി വീണ്ടും നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2016 മേയ് 25ന് അദ്ദേഹം തുറമുഖം, പുരാവസ്തു വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
https://www.facebook.com/Malayalivartha