അനധികൃത സ്വത്ത് സമ്പാദന കേസ് വിഎസിന്റെ മകനെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്

ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലെ അന്വേഷണത്തില്‍ വരവു ചെലവ് കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് വിജിലന്‍സ് കണ്ടെത്തല്‍.
ഇതിനെതിരെ കേസെടുക്കാമെന്നും വിജിലന്‍സ് നിയമോപദേശം നല്‍കി. അരുണ്‍ കുമാര്‍ നടത്തിയ വിദേശയാത്രകളും സ്വത്തുസമ്പാദനവുമാണ് വിജിലന്‍സ് അന്വേഷിച്ചത്.
അന്വേഷണത്തില്‍ നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട അന്തിമതീരുമാനത്തിന് നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ക്ക് വിട്ടു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha