പ്രിയപ്പെട്ട സംവിധായകനോട് ഒരു ചോദ്യം, നിനക്കൊക്കെ പെണ്ണുങ്ങളെ ചതിക്കുകയും പീഡിപ്പിക്കുകയുമൊക്കെ ചെയ്യണം, പ്രതികാരം ചെയ്യാന്‍ പലകാമാസക്തന്‍മാര്‍ക്കും കിടന്നു കൊടുക്കുകയും വേണോ ?

സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന സംവിധായകനും നടനുമാണ് ആഷിഖ് അബു. കഴിഞ്ഞ ദിവസം നടന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതു പോലെ തന്നെ കഴിഞ്ഞ ദിവസം കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ സഖാവ് കവിതയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന സാം മാത്യുവിനെതിരെയും ആഷിഖ് അബു രംഗത്ത് വന്നിരുന്നു.
ആഷിഖ് അബുവിന്റെ പോസ്റ്റ് വര്‍ത്തയായതിനു പിന്നാലെയാണ് അഷിഖ് അബുവിനെതിരെ എംജി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിലെ കഥാപാത്രത്തെ ചൂണ്ടിക്കാട്ടിയായാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ആര്‍ദ്ര സത്യശീലന്റെ പോസ്റ്റ്. ചിത്രത്തില്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പ്രതികാരത്തിന്റെ കഥയാണ് ആഷിഖ് അബു പറയുന്നത്. കഴിഞ്ഞ ദിവസം സാം മാത്യുവിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് ആഷിഖ് അബു ഫെയ്സ്ബുക്കില്‍ കുറിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ദ്രയുടെ ചോദ്യം.
ഒരു പെണ്ണ്പ്രതീകരിക്കാനിറങ്ങിയാല്‍ , തന്റെ പ്രതികാരംനടപ്പാക്കാന്‍ വീണ്ടും തനിക്കിഷ്ടമില്ലാതിരുന്ന മറ്റൊരുത്തന്കിടന്നു കൊടുക്കണോ ?. വീണ്ടും പെണ്ണുങ്ങളുടെ ശരീരം പുരുഷന്‌കൊടുത്ത പുരുഷന്റെ സഹായത്തോടെ മാത്രമേ പ്രതികാരം ചെയ്യാന്‍ പറ്റുള്ളൂ എന്നാണോ? പെണ്ണിനെ വഞ്ചിച്ചതും പീഡിപ്പിച്ചതുംപോരാ , ഇനി പ്രതികാരം ചെയ്യാന്‍പോലും പലകാമാസക്തന്‍മാര്‍ക്കും കിടന്നു കൊടുക്കുകയും വേണോ ? ഒരു പെണ്ണിന് പരസഹായമില്ലാതെ പ്രതികാരം ചെയ്യാന്‍ കഴിയുകില്ലേ എന്നാണ് ആര്‍ദ്രയുടെ ഫെയ്സ് ബുക് പോസ്റ്റ്.
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥിനിയായിരുന്ന ആര്‍ദ്ര ഇതിനു മുന്‍പ് സര്‍വകലാശാല ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെയും, സര്‍വ്വകലാശാലക്കകത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന സദാചാര പോലീസ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
സര്‍വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിലും, ഹോസ്റ്റലുകളിലെ കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി നടന്ന സമരങ്ങളില്‍ കൈകോര്‍ക്കുകയും ചെയ്തിട്ടുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ടമെന്റ് സ്റ്റുഡന്റസ് യൂണിയന്‍ ചെയര്‍പേഴ്‌സണായിരുന്നു തൃശൂര്‍ സ്വദേശിയായ ആര്‍ദ്ര സത്യശീലന്‍.
കഴിഞ്ഞ ദിവസം കൈരളിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് സാം മാത്യു തന്റെ പുതിയ കവിത പടര്‍പ്പ് എന്ന പേരില്‍ അവതരിപ്പിച്ചത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പീഡകനെ പ്രണയിക്കുന്നതും അയാള്‍ക്കായി കാത്തിരിക്കുന്നതുമാണ് കവിതയുടെ പ്രമേയം. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി തന്റെ ഉള്ളിലൊരു ബീജം തന്ന ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു, തന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് അവള്‍ പറയുന്നതാണ് കവിത. പരിപാടിയുടെ അവതാരകനായ ജോണ്‍ ബ്രിട്ടാസ് ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങളാണ് പുതിയ കവിതയുടെ അവതരണത്തിലേക്ക് നയിച്ചത്. പെണ്ണെഴുത്തിന്റെ ഭാവത്തില്‍ താന്‍ വേറെയും കവിതകള്‍ രചിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സഖാവ് കവിതയുടെ രചയിതാവ് താന്‍തന്നെയെന്ന് സമര്‍ത്ഥിക്കുകയായിരുന്നു സാം മാത്യു.
കവിത രചിച്ച കവിയേയും അതിനെ അതിരറ്റ് പ്രോത്സാഹിപ്പിച്ച അവതാരകനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. കവിയായ സാം മാത്യുവിനെ വിഡ്ഢിയെന്നാണ് ആഷിഖ് അബു അഭിസംബോധന ചെയ്തിരിക്കുന്നത്. മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതായും ആഷിഖ് കളിയാക്കിയിരുന്നു.
ഇതിനു മുന്‍പ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനത്തെ പട്ടിയാക്കുന്നവരാണ് രാഷ്ട്രീയക്കാരെന്ന നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ സംവിധായകനായ ആഷിഖ് അബു രംഗത്ത് വന്നിരുന്നു. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരേയും ബഫൂണുകളാക്കി പകരം ആരെയാണ് ശ്രീനിയേട്ടന്‍ ജനങ്ങളെ നയിക്കാന്‍ മുന്നില്‍ കാണുന്നതെന്നാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആഷിഖ് അബു ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങളുടെ അഭിപ്രായത്തിന് വിലയില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ഒരിക്കല്‍ തെരഞ്ഞെടുത്തയാളെ തിരിച്ചുവിളിക്കാന്‍ വല്ല സംവിധാനവും ഉണ്ടോ എന്നും ശ്രീനിവാസന്‍ ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ അഴിമതി നടത്തുന്നു മറ്റ് പലതും ചെയ്യുന്നു. അവര്‍ക്ക് എന്തും ചെയ്യാം. പിന്നീട് അടുത്ത തെരഞ്ഞെടുപ്പില്‍ ഇതേ ആളുകള്‍ പുഞ്ചിരിയോടെ വീണ്ടും ജനങ്ങള്‍ക്ക് മുന്നിലെത്തും. അതുവരെ മോഷണം തന്നെയാണ് ഇവരുടെ പ്രധാന പണി. തെറിവിളിയും വെല്ലുവിളിയുമാണ് ഇന്നത്തെ രാഷ്ട്രീയക്കാരുടെ ശീലമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha



























