പശുക്കടവ് ദുരന്തം: കാണാതായ ആറാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

പശുക്കടവ് ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പാറയുള്ളപറമ്പത്ത് രാജന്റെ മകനും കോണ്‍ക്രീറ്റ് ജോലിക്കാരനുമായ വിഷ്ണു (20)വിന്റെ മൃതദേഹം പൂഴിത്തോട് ജലവൈദ്യുതി പ്രദേശത്തു നിന്നാണ് ദുരന്തനിവാരണ സേന കണ്ടെടുത്തത്. മൃതദേഹം കുറ്റിയാടി ഗവ. ആശുപത്രിയില്‍ എത്തിക്കും. ഇതോടെ ദുരന്തത്തില്‍ കാണാതായ ആറു പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു.
പശുക്കടവ് കടന്ത്ര പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ആറു പേരെയാണ് കാണാതായത്. ഇതില്‍ ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും മൂന്നുപേരുടേത് തിങ്കളാഴ്ചയും കണ്ടെടുത്തിരുന്നു. വ്യാഴാഴ്ച കടന്ത്രപ്പുഴയുടെ അരക്കിലോമീറ്റര്‍ മാറി പൂഴിത്തോട് പവര്‍ഹൗസിന് സമീപത്തു നിന്നും കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ദാസിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ എക്കലിലാണ് ദാരുണ സംഭവമുണ്ടായത്. പശുക്കടവ് കുറ്റിയാടിപ്പുഴയുടെ പോഷകനദിയായ കടന്ത്രപ്പുഴയും ഇല്യാനിപ്പുഴയും ചേരുന്നഭാഗത്തെ പൃക്കന്തോട് ചെക്ഡാമില്‍ കുളിക്കവെയാണ് ഒമ്പത് യുവാക്കള്‍ ശക്തമായ ഒഴുക്കില്‍പെട്ടത്. ഇതില്‍ മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. കോതോട് വിനോദിന്റെ മകന്‍ വിനീഷ് (21), ബാലന്റെ മകന്‍ അമല്‍ (20), രാജന്റെ മകന്‍ വിഷ്ണു (21) എന്നിവരാണ് രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha



























